»   » ദുരൈസിങ്കത്തിന്റെ റെക്കോര്‍ഡ് പ്രവചിച്ച് നിര്‍മ്മാതാവ്, സിങ്കം 3 മുന്നൂറ് കോടി ക്ലബിലെത്തുമെന്ന്

ദുരൈസിങ്കത്തിന്റെ റെക്കോര്‍ഡ് പ്രവചിച്ച് നിര്‍മ്മാതാവ്, സിങ്കം 3 മുന്നൂറ് കോടി ക്ലബിലെത്തുമെന്ന്

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍താരമായ സൂര്യയുടെ പുതിയ ചിത്രമായ സിങ്കം3 റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. ജനുവരി 26 ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രം ജെല്ലിക്കെട്ട് പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം കൂടിയാണിത്. മുന്‍പ് പുറത്തിറങ്ങിയ രണ്ടുഭാഗങ്ങളെയും ഏറ്റെടുത്ത പ്രേക്ഷകര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രം മുന്നൂറു കോടി ക്ലബിലെത്തുമോ??

സിങ്കം 3 മുന്നൂറു കോടി ക്ലബിലെത്തുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ശക്തിവേലന്‍ പറയുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്കതിവേലന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ഫാക്ടറി ഫിലിംസ് ആണ്.

ഇപ്പോള്‍ തന്നെ ലാഭം നേടിക്കഴിഞ്ഞു

ചിത്രം 300 കോടി ക്ലബിലെത്തുമെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. തമിഴ്‌നാട്ടിലെ എല്ലാ വിതരണക്കാര്‍ക്കും ഇപ്പോള്‍ തന്നെ ചിത്രത്തില്‍ നിന്ന് ലാഭം ലഭിച്ചുവെന്നുമാണ് ശക്തിവേലന്‍ പറയുന്നത്.

സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷന് നൂറു കോടി

സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷനിലൂടെയും മറ്റുമായി ഇതിനോടകം തന്നെ ചിത്രം നൂറു കോടി നേടിയെന്നും നിര്‍മ്മാതാവ് പറഞ്ഞു. സിനിമയുടെ പ്രീ ബിസിനസ് റിലീസില്‍ രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും അധികം മാര്‍ക്കറ്റുള്ള താരം സൂര്യയാണ്.

ഫെബ്രുവരി ഒന്‍പതിന് സിങ്കമെത്തും

തമിഴ്, തെലുങ്ക് ഭാഷകളിലായുള്ള ചിത്രം ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലേക്കെത്തും. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍. സിങ്കം സീരീസ് സമ്മാനിച്ച വിജയ് മൂന്നാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

English summary
Singam 3 will hit in 300 crore club said by the producer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam