»   » ദുരൈ സിങ്കത്തിന്റെ പടയോട്ടം അവസാനിക്കുന്നില്ല!!! സൂര്യ-ഹരി കൂട്ടുകെട്ട് വീണ്ടും!!!

ദുരൈ സിങ്കത്തിന്റെ പടയോട്ടം അവസാനിക്കുന്നില്ല!!! സൂര്യ-ഹരി കൂട്ടുകെട്ട് വീണ്ടും!!!

Posted By:
Subscribe to Filmibeat Malayalam
ചെന്നൈ: തമിഴില്‍ ആക്ഷന്‍ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന സംവിധായകനാണ് ഹരി. ഹരി-സൂര്യ കൂട്ടുകെട്ടിന്റെ എസ്3 തമിഴ്‌നാട്ടില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സിങ്കത്തിന്റെ മൂന്നാം ഭാഗമായി എത്തിയ എസ്3 ആറ് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തി. ഭൈരവയുടെ കളക്ഷന്‍ റെക്കോഡ് സിങ്കം ത്രീ തകര്‍ത്തു.

സിങ്കത്തിന്റെ മൂന്നാം ഭാഗം സംഭവിക്കില്ലായിരുന്നു എന്നാണ് ചിത്രം ഇറങ്ങുന്നതിന് മുമ്പ് സൂര്യ പറഞ്ഞത്. എന്നാല്‍ ചിത്രം ഹിറ്റായതോടെ ദുരൈ സിങ്കത്തിനെ പുതിയ ദൗത്യം ഏല്‍പിക്കാനുള്ള ആലോചനയിലാണ് സംവിധായകന്‍ ഹരി. എന്നാല്‍ അതിന് മുമ്പ് മറ്റ് രണ്ട് ചിത്രങ്ങള്‍ക്കൂടി പൂര്‍ത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സിങ്കത്തിന്റെ മൂന്നാം ഭാഗമായ എസ് ത്രി ഹിറ്റായതോടെയാണ് സിങ്കത്തിന് നാലാം ഭാഗമൊരുക്കുന്നു എന്ന വാര്‍ത്ത വന്നത്. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടാകില്ലെന്നാണ് ഹരി നല്‍കുന്ന സൂചന. സിങ്കം നാലിന് മുമ്പായി മറ്റ് രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കും.

വിക്രം നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്വാമിയുട രണ്ടാം ഭാഗമാണ് ഹരിയുടെ അടുത്ത പ്രോജക്ട്. വിക്രം പോലീസ് വേഷത്തിലെത്തിയ സ്വാമിയില്‍ തൃഷയായിരുന്നു നായിക. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

സിങ്കത്തിന്റെ നാലാം ഭാഗം ഇറങ്ങുമെന്ന് സൂര്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിന് മുമ്പ് ഇരുവരും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുമെന്നാണ് കേള്‍ക്കുന്നത്. സ്വാമി 2ന് ശേഷം പുതിയ ചിത്രത്തിന്റെ അണിയറ ജോലികളിലേക്ക് പ്രവേശിക്കും. അടുത്ത വര്‍ഷം സിങ്കം 4 തിയറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട മാസിനും 24നും ശേഷമിറങ്ങിയ സിങ്കം 3 വിജയിക്കേണ്ടത് സൂര്യയുടെ ആവശ്യമായി. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം ചിത്രം നേടി. ഇതിന്റെ സന്തോഷമായി ഒരു ടൊയാറ്റോ ഫോര്‍ച്ച്യൂണര്‍ കാറാണ് സൂര്യ ഹരിക്ക് സമ്മാനിച്ചത്.

ഹരിയുടെ ചിത്രങ്ങളെല്ലാം ആക്ഷന്‍ പാക്ക്ടാണ്. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം അതില്‍ കരുതിയിട്ടുണ്ടാകും. ആരാധകര്‍ക്ക് അടിക്കണമെന്ന് തോന്നുന്നിടത്ത് തന്റെ നായകന്‍ അടിച്ചിരിക്കുമെന്ന് ഹരി പറയുന്നു. ആറു, വേല്‍, എന്നിവയാണ് സിങ്കം പരമ്പരയ്ക്ക് മുമ്പായി ഹരി സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങള്‍.

English summary
Suriya and Director Hari will join together for new before Singam4. It will be on the floor after Swami2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam