»   » സിങ്കം 3 ലൈവായി കാണിക്കുമെന്ന് തമിള്‍ റോക്കേഴ്‌സ്, ജയിലില്‍ വെച്ച് ലൈവ് നടത്താമെന്ന് നിര്‍മ്മാതാവും

സിങ്കം 3 ലൈവായി കാണിക്കുമെന്ന് തമിള്‍ റോക്കേഴ്‌സ്, ജയിലില്‍ വെച്ച് ലൈവ് നടത്താമെന്ന് നിര്‍മ്മാതാവും

Posted By: Nihara
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് തന്നെ വന്‍ഭീഷണി ഉയര്‍ത്തുന്ന തമിഴ് റോക്കേഴ്‌സ് പുതിയ വെല്ലുവിളിയുമായി രംഗത്ത്. സൂര്യയുടെ പുതിയ ചിത്രമായ എസ്ത്രീ റിലീസിങ്ങ് ലൈവായി കാണിക്കുമെന്ന വെല്ലുവിളിയുമായാണ് ഇത്തവണ റോക്കേഴ്‌സ് രംഗത്തുവന്നിട്ടുള്ളത്. സിങ്കം 3 യുടെ നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജയെയാണ് പബ്ലിക്കായി വെല്ലുവിളിച്ചിട്ടുള്ളത്.

രജനീകാന്തിന്റെ കബാലി, വിജയ് ചിത്രമായ ഭൈരവ തുടങ്ങിയ സിനിമകളുടെ പൈറസിയുമായി ബന്ധപ്പെട്ട് റിലീസിനു തൊട്ടുമുന്‍പ് നിര്‍മ്മാത്താക്കളെ മിള്‍ റോക്കേഴ്‌സ് വെല്ലുവിളിച്ചിരുന്നു. ഫെബ്രുവരി ഒന്‍പതിന് റിലീസ് ചെയ്യുന്ന ചിത്രം രാവിലെ പതിനൊന്നു മണിക്ക് ലൈവായി കാണിക്കുമെന്നാണ് തമിള്‍ റോക്കേഴ്‌സിന്റെ ഭീഷണി.

ലൈവ് സ്ട്രീമിങ്ങ് നടത്തുന്നത് ജയിലില്‍ വെച്ചായിരിക്കും

സിനിമയ്ക്ക് വേണ്ടി പണം മുടക്കുക മാത്രമല്ല നിര്‍മ്മാതാവിന്റെ ജോലി. പൈറസിയുടെ കാര്യത്തിലും താന്‍ ശ്രദ്ധിക്കുന്നുണ്ട്. ലൈവ് സ്ട്രീമിങ്ങ് നടത്തിയാല്‍ അടുത്ത ആറു മാസത്തിനകം നിങ്ങള്‍ ജയിലിലായിരിക്കും.

മറുപടിയുമായി നിര്‍മ്മാതാവ്

തമിള്‍ റോക്കേഴ്‌സിന്റെ വെല്ലുവിളിക്കെതിരെ ശക്തമായ ഭാഷയിലാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജ പ്രതികരിച്ചത്. ചിത്രം ലൈവായി കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാവ് അറിയിച്ചു.

രണ്ടുവര്‍ഷമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍

സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കം സീരീസിന്റെ മൂന്നാം ഭാഗമായാണ് എസ് ത്രീ ഒരുക്കിയിട്ടുള്ളത്. കഥ കേട്ടയുടനെ സംവിധായകനായ ഹരിയോട് സൂര്യ യെസ് പറഞ്ഞ ചിത്രം കൂടിയാണിത്. രണ്ടു വര്‍ഷത്തോളമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രയത്‌നങ്ങള്‍ പാഴായി പോവാന്‍ സമ്മതിക്കില്ലെന്നും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്.

കബാലി, ഭൈരവ ഇപ്പോ സിങ്കം 3യും

മുന്‍പും തമിള്‍ റോക്കേഴ്‌സ് ഇത്തരത്തില്‍ റിലീസിങ്ങിനു മുന്‍പ് വെല്ലുവിളിയുമായി രംഗത്തുവന്നിട്ടുണ്ട്. കബാലി, ഭൈരവ ചിത്രങ്ങളുടെ തിയേറ്റര്‍ പ്രിന്റ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Producer K.E.Gnanavel Raja attended the audio release function of Vijay Antony's 'Yaman' held in Chennai. After congratulating Vijay Antony for his continued success as an actor and wishing the team, the young producer turned furious when he started taking about piracy. On its first day of release, around 2,60,000 people watched 'Bogan' through the pirated copy uploaded in Facebook. 'Si3' is releasing on 9th of Feb. A guy known as TamilRockers announces that he will live stream the film at 11 am on its release day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X