For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിസേറിയൻ സമയത്ത് ഭജൻ പാടി'; ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ​ഗായിക ചിന്മയി

  |

  തെന്നിന്ത്യയിൽ നിരവധി സൂപ്പർ ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച ​ഗായിക ചിന്മയി ശ്രീപദയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. താരം തന്നെയാണ് സോഷ്യൽമീഡിയയിൽ ഒറ്റ പ്രസവത്തിൽ തന്നെ ഒരു ആൺകുഞ്ഞും പെൺകുഞ്ഞും പിറന്ന വിവരം അറിയി‌ച്ചത്.

  നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. അദ്ദേഹവും ഇരട്ട കുഞ്ഞുങ്ങൾ പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ദ്രിപ്താഹും ഷർവാസും എന്നാണ് മക്കൾ‌ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.

  Also Read: 'പുതിയ തുടക്കം'; നടി സോണിയ അ​ഗർവാളും എസ്പിബി ചരണും വിവാഹിതരാകുന്നു? വൈറലായി പുതിയ ഫോട്ടോ!

  'ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം' എന്നാണ് ഇരുവരും മക്കൾ പിറന്നതിനെ കുറിച്ച് കുറിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും ചിന്മയി പങ്കുവെച്ചിട്ടുണ്ട്.

  വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് ചെന്നൈയിൽ നടന്ന ചടങ്ങിൽ വെച്ച് രാഹുൽ രവീന്ദ്രനും ചിന്മയിയും 2014ൽ വിവാഹിതരായത്.

  ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോട കല്യാണി പ്രിയദർശൻ അടക്കമുള്ള താരങ്ങൾ ആശംസകൾ നേർന്ന് എത്തുന്നുണ്ട്.

  Also Read: 'എന്നെവെച്ച് നിരവധി യുട്യൂബേഴ്സ് പണമുണ്ടാക്കി, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയ്ക്കും വൃത്തികെട്ട കമന്റ്'; നവീൻ

  ഇരട്ടകുഞ്ഞുങ്ങളായിരുന്നതിനാൽ സിസേറിയൻ ആയിരുന്നു ചിന്മയിക്ക് നത്തിയത്. പ്രസവ സമയത്ത് ഒരു ഭജൻ ആലപിച്ചുകൊണ്ടാണ് ചിന്മയി കിടന്നത്. ഗർഭാവസ്ഥയിലാണെന്ന് പറയാതിരുന്നതിനും ചിത്രങ്ങൾ പങ്കുവെയ്ക്കാത്തതെന്താണെന്നുമുള്ള ചോദ്യങ്ങൾക്കമുള്ള ഉത്തരം എന്ന രീതിയിൽ ഒരു കുറിപ്പും ചിന്മയി പങ്കുവെച്ചിട്ടുണ്ട്.

  'വളരെയടുത്ത കുറച്ചുപേർക്കെ കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. കാരണം ഞാൻ സ്വയം സംരക്ഷിക്കുന്നയാളാണ്. കുട്ടികളുടെ ചിത്രങ്ങൾ കുറച്ചധികം നാളത്തേക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യില്ല. പലരും വാടക ​ഗർഭധാരണത്തിലൂടെയാണോ കുഞ്ഞുങ്ങൾ പിറന്നതെന്നും ചോദിച്ചിരുന്നു. സത്യം അതല്ല' ചിന്മയി പറഞ്ഞു.

  തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ​ഗാനങ്ങൾ ആലപിച്ച ചിന്മയി ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ്. 1984 സെപ്റ്റംബർ 10ന് മുംബയിലാണ് ചിന്മയിയുടെ ജനനം.

  ചിന്മയിക്ക് ഒരു വയസ് കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞു. താരത്തിന്റെ അമ്മ പത്മഹാസിനി ഒരു സംഗീത്ജ്ഞയാണ്. സംഗീത അധ്യാപികയായ അമ്മയോടൊപ്പം താമസം പിന്നീട് ചെന്നൈയിലേയ്ക്ക് മാറ്റി ചിന്മയി.

  കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ചിന്മയിയുടെ ആദ്യ ഗുരുവും സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അമ്മ തന്നെയായിരുന്നു.

  2002ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിനായി ചിന്മിയുടെ പേര് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

  ദേശീയപുരസ്കാരം ലഭിച്ചില്ലെങ്കിലും തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിന് ചിന്മയിക്ക് ലഭിച്ചു.

  സാമന്ത, ഭൂമിക ചൗള, തമന്ന, കങ്കണ റണൗട്ട്, സമീറ റെഡ്ഡി തുടങ്ങിയ നായികമാർക്കെല്ലാം ‍ഡബ്ബ് ചെയ്യാറുള്ളത് ചിന്മയിയാണ്. വിണ്ണയ് താണ്ടി വരുവായ, 96, ആദവൻ അടക്കം ഒട്ടനവധി തമിഴ് ഹിറ്റ് സിനിമകൾക്ക് വേണ്ടിയും ചിന്മയി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  എല്ലാ സാമൂഹിക വിഷയങ്ങളിലും ഇ‌ടപെട്ട് തന്റേതായ അഭിപ്രായം പങ്കുവെക്കാറുള്ള ​സെലിബ്രിറ്റി കൂടിയാണ് ചിന്മയി. നയതാരയുടെ വിവാഹവുമായി ബന്ധപ്പെട്ട് മോശം പരാമർശം നടത്തിയ ഡോക്ടർക്ക് വായടപ്പിക്കുന്ന മറുപടി ചിന്മയി നൽകിയിരുന്നു.

  നയൻസ് വിക്കി വിവാഹ വാർത്തയ്ക്ക് താഴെയായിരുന്നു വിവാഹവുമായി ബന്ധപ്പെട്ടുള്ള ഡോക്ടറിന്റെ കമന്റ്. നാൽപതിനോട് അടുക്കുന്ന നയതാര, അമ്മൂമ്മയുടെ പ്രായത്തിൽ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള തീരുമാനം വലിയ തെറ്റാണ് എന്നാണ് ഡോക്ടർ കമന്റായി കുറിച്ചത്.

  ഇത്തരം പ്രൊഫസർമാർക്കിടയിൽ നിന്ന് പഠിച്ചുവരുന്ന പെൺ ഡോക്ടർമാർക്ക് ഒരു പുരസ്‌കാരം കൊടുക്കണം എന്നായിരുന്നു ചിന്മയിയുടെ മറുപടി. അടുത്തിടെ ക്യാമറയ്ക്ക് മുന്നിലേക്ക് ചിന്മയി എത്തിയിട്ടുണ്ട്. അഖിൽ അക്കിനേനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ മോസ്റ്റ് എലിജിബിൾ ബാച്ച്ലറിലൂടെയാണ് ചിന്മയിയുടെ അരങ്ങേറ്റ നടന്നത്.

  Read more about: chinmayi
  English summary
  Singer Chinmayi And Rahul Ravindran Blessed With Twins, Babies Pictures Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X