»   » ദുരൈസിങ്കത്തെ ഏറ്റെടുത്ത് സൂര്യ ആരാധകര്‍, തിയേറ്ററുകളില്‍ സിങ്കത്തിന്റെ ഗര്‍ജ്ജനം

ദുരൈസിങ്കത്തെ ഏറ്റെടുത്ത് സൂര്യ ആരാധകര്‍, തിയേറ്ററുകളില്‍ സിങ്കത്തിന്റെ ഗര്‍ജ്ജനം

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേം റിലീസ് ചെയ്ത സൂര്യ ചിത്രമായ സിങ്കം 3 പ്രേക്ഷകര്‍ ഏറ്റെടുത്തു. കാത്തിരിപ്പിന് വിരാമമിട്ട എത്തിയ ചിത്രത്തെ സൂര്യ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം സൃഷ്ടിച്ചിട്ടുള്ളത്. ഇടയ്ക്ക് മങ്ങിപ്പോയ താര ഇമേജ് തിരിച്ചെടുക്കാന്‍ ഹരി ചിത്രത്തിലൂടെ സൂര്യയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.യൂണിവേഴ്‌സല്‍ കോപ്പ് എന്ന ടാഗുമായാണ് ഇത്തവണ ദുരൈസിങ്കം എത്തിയിട്ടുള്ളത്.


സിങ്കം സീരീസിലെ മുന്‍ചിത്രങ്ങളെപ്പോലെയല്ല ഇത്തവണ സിബി ഐ ചാര്‍ജ് കൂടിയുണ്ട് ദുരൈസിങ്കത്തിന്.വിശാഖപട്ടം കമ്മീഷണറുടെ കൊലപാതകക്കേസ് അന്വേഷിക്കാനാണ് ദുരൈസിങ്കം എത്തുന്നത്. കേസിന്റെ കുരുക്കുകള്‍ ഓരോന്നായി അഴിയുമ്പോഴും അന്വേഷണം കൂടുതല്‍ സമ്പൂര്‍ണ്ണമാവുകയാണ്. കേസന്വേഷണമാണ് പ്രധാന വിഷയമെങ്കിലും പാട്ടു പാടാനും നൃത്തം ചെയ്യാനുമെല്ലാം ദുരൈസിങ്കം സമയം കണ്ടെത്തുന്നുണ്ട്. കഥയെ ബാധിക്കാത്ത തരത്തിലുള്ള ഹ്യുമര്‍ രംഗങ്ങളും ചിത്രത്തിലുണ്ട്.

surya

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ കിടിലമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ പ്രിയനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ളത്. സൂര്യ ആരാധകനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവയും സിങ്കം 3യിലുണ്ടെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

English summary
Singam 3 release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam