»   » ആളെ പറ്റിക്കുന്നോ, ജയ് യും അഞ്ജലിയും ശരിക്കും പ്രേമിക്കുന്നുണ്ടോ... സംവിധായകന്റെ മറുപടി

ആളെ പറ്റിക്കുന്നോ, ജയ് യും അഞ്ജലിയും ശരിക്കും പ്രേമിക്കുന്നുണ്ടോ... സംവിധായകന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകം ഇപ്പോള്‍ ജയ് യുടെയും അഞ്ജലിയുടെയും പ്രണയം ആഘോഷിക്കുകയാണ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും അത് നിഷേധിച്ചു. ഗോസിപ്പിനെ തുടര്‍ന്ന് ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് വരെ അഞ്ജലി പറഞ്ഞു.

ലക്ഷണമൊത്തൊരു ഹൊറര്‍ ത്രില്ലറുമായി ജയ് അഞ്ജലി ജോഡി!!! ട്രെന്‍ഡിംഗായി! ബലൂണ്‍ ടീസര്‍!!!

എന്നാല്‍ ബലൂണ്‍ എന്ന ചിത്രത്തിന് വേണ്ടി ജയ് യും അഞ്ജലിയും വീണ്ടും ഒന്നിച്ചു. ചിത്രം റിലീസിന് തയ്യാറെടുക്കുന്ന സമയത്ത് അഞ്ജലിയ്ക്ക് ദോശ ചുട്ടുകൊടുത്തും മറ്റും ജയ് വീണ്ടുമാ പ്രണയ ഗോസിപ്പിന് ശക്തി പകര്‍ന്നു. ഒടുവില്‍ അഞ്ജലിയുടെ പിറന്നാളിന് പ്രണയത്തോടെയുള്ള ആശംസ കൂടെയായപ്പോള്‍ അക്കാര്യത്തില്‍ തീരുമാനവുമായി.

jai-anjali

എന്നാല്‍ ഇരുവരും ശരിയ്ക്കും പ്രണയത്തിലാണോ എന്നറിയില്ല എന്നാണ് ബലൂണിന്റെ സംവിധായകന്‍ പറയുന്നത്. സിനിമയില്‍ ജയ് യും അഞ്ജലിയും കാമുകീ - കാമുകന്മാരായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ തമ്മില്‍ ഈ പ്രണയമുണ്ടോ എന്നെനിക്കറിയില്ല. സെറ്റില്‍ അങ്ങനെ ഒരു സൂചനയും ലഭിച്ചിട്ടില്ല എന്ന് സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കവെ സംവിധായകന്‍ സിനീഷ് പറഞ്ഞു.

സംവിധായകന്റെ പ്രതികരണം കേട്ടതോടെ ആകെ 'കണ്‍ഫ്യൂഷനില്‍' ആയിരിയ്ക്കുകയാണ് ആരാധകര്‍. സിനിമാ റിലീസ് സമയത്ത് ഇത്തരം പ്രണയ ഗോസിപ്പുകളും മറ്റും താരങ്ങള്‍ തന്നെ പറഞ്ഞ് പ്രചരിപ്പിക്കാറുണ്ട്. അഞ്ജലി - ജയ് പ്രണയ കഥയും ബലൂണ്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷന്റെ ഭാഗമാണോ എന്നാണ് ചിലരുടെ ചോദ്യം?

ജയ്ക്കും അഞ്ജലയ്ക്കുമൊപ്പം ജനനി അയ്യരും ബലൂണില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കോമഡിയും ഹൊററും റൊമാന്‍സുമൊക്കെ അടങ്ങിയ ഒരു എന്റര്‍ടൈന്‍മെന്റായിരിയ്ക്കും എന്ന് സംവിധായകന്‍ പറയുന്നു. സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Balloon director Sinish said that he is not able to find out whether Jai and Anjali are in love in real life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam