ശിവജിയുടെ 3ഡി പതിപ്പ് വരുന്നു

2007ലാണ് ശങ്കര്‍ സംവിധാനം ചെയ്ത ശിവജി ദ ബോസ് തിയറ്ററുകളിലെത്തിയത്. എവിഎം പ്രൊഡക്ഷന്‍സായിരുന്നു ഈ ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാതാക്കള്‍. എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. 'വാജി വാജി..' എന്ന ഗാനത്തിനായി തോട്ട ധരണി ഒരുക്കിയ സെറ്റും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.
3 ഡി പതിപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകുമെന്നും സെപ്തംബറോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നാനൂറോളം വിഷ്വല്‍ എഫക്ട് വിദഗ്ധരാണ് ശിവാജി 3 ഡിയുടെ അണിയറയില്‍.
അതേസമയം രജനികാന്ത് അഭിനയിക്കുന്ന 3 ഡി ചിത്രം 'കൊച്ചടിയാന്‍' അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് റിലീസാകുമെന്നാണ് സൂചന.


Click it and Unblock the Notifications











