»   » വാനോളം പുകഴ്ത്തി, റെമോയെ വിജയത്തിലെത്തിച്ചത് ശിവകാര്‍ത്തികേയന്‍!

വാനോളം പുകഴ്ത്തി, റെമോയെ വിജയത്തിലെത്തിച്ചത് ശിവകാര്‍ത്തികേയന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും നായക-നായികയായി എത്തിയ റെമോയെ തമിഴകം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരരാജാക്കന്മാരുടെ രണ്ട് ചിത്രങ്ങള്‍ റിലീസിനെത്തിയ കേരളത്തില്‍ നിന്നും റെമോയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 45 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

33 കോടിയാണ് ചിത്രത്തിന്റെ മൂന്ന് ദിവസത്തെ മൊത്തം കളക്ഷന്‍. ഇതോടെ ഈ വര്‍ഷം പുറത്തിറങ്ങയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രത്തിന്റെ റെക്കോര്‍ഡാണ് റെമോ തകര്‍ത്തത്. രജനികാന്തിന്റെ കബാലി, വിജയ് യുടെ തെറി എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് ചിത്രങ്ങള്‍.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീം റെമോയുടെ വിജയം ആഘോഷിച്ചു. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ചടങ്ങ് നടന്നത്. ശിവകാര്‍ത്തികേയന്‍, കീര്‍ത്തി സുരേഷ്, സംഗീത സംവിധായകന്‍ അനിരുദ്ധ്, സതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിനന്ദനങ്ങളുടെ പ്രവാഹം

ചിത്രത്തിലെ നായകന്‍ ശിവകാര്‍ത്തികേയന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ശിവകാര്‍ത്തികേയനാണ് റെമോയെ ഇത്രയും വലിയ വിജയത്തിലെത്തിച്ചതെന്ന് വിതരണക്കാരിലൊരാളായ തിരുപ്പൂര്‍ സുബ്രമണ്യന്‍ പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റെമോയുടെ വിതരണാവകാശം ഏറ്റെടുക്കുന്നത്. 2007ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിന്റെ വിതരണവകാശമാണ് ഒടുവില്‍ ഏറ്റെടുത്തതെന്നും സുബ്രമണ്യന്‍ പറഞ്ഞു.

ശിവകാര്‍ത്തികയനെ കുറിച്ച്

ശിവകാര്‍ത്തികേയന്‍ അടുത്ത എംജി, രജനികാന്ത്, വിജയ് ആകുമെന്നും സുബ്രമണ്യന്‍ കൂട്ടി ചേര്‍ത്തു. ശിവകാര്‍ത്തികേയന്റെ സ്‌ക്രീനിലെ പ്രകടനത്തെ പുകഴ്ത്തി പറയുകയായിരുന്നു സുബ്രമണ്യന്‍.

വീഡിയോ

ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങിന്റെ വീഡിയോ കാണാം.

റെമോ മുന്നോട്ട്

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.

ശിവകാര്‍ത്തികേയന്റെ ഫോട്ടോസിനായി

English summary
Sivakarthikeyan is next to MGR, Rajinikanth,Vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam