»   » മകളായിരുന്നു നിര്‍ണ്ണായകമായ ആ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശിവകാര്‍ത്തികേയന്‍!

മകളായിരുന്നു നിര്‍ണ്ണായകമായ ആ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശിവകാര്‍ത്തികേയന്‍!

Written By:
Subscribe to Filmibeat Malayalam

മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരനില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശിവകാര്‍ത്തികേയന്‍ തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. താരത്തിന്റെ പുതിയ തീരുമാനത്തിന് ശക്തമായ പിന്തുണ അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ സ്ഥിരമായി അഭിനയിച്ചിരുന്ന താരം പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തപ്പോള്‍ പരസ്യ സംവിധായകരാണ് ശരിക്കും ഞെട്ടിയത്.  സിനിമ നല്‍കിയ പ്രചോദനം മാത്രമല്ല ഇതിന് പിന്നിലെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍, കാണൂ!

ആ സിനിമ നല്‍കുന്ന സന്ദേശമായിരുന്നു തനിക്ക് അഭിനയിക്കാന്‍ പ്രചോദനം നല്‍കിയത്. ജങ്ക് ഫുഡുകളോട് പൊതുവെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു. ശരീരത്തിന് അത് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് താന്‍ അവ ഉപേക്ഷിച്ചത്. വര്‍ഷങ്ങളായി താനോ തന്റെ കുടുംബമോ അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറില്ല. നാല് വയസ്സുകാരിയായ മകള്‍ക്കും ഇത്തരത്തിലൊരു ഭക്ഷണവും നല്‍കാരില്ല. സ്വന്തം മകള്‍ക്ക് നല്‍കാന്‍ മടിക്കുന്ന കാര്യങ്ങള്‍ വാങ്ങിക്കാന്‍ പിന്നെങ്ങനെ മറ്റൊരാളെ പ്രേരിപ്പിക്കുമെന്ന ചോദ്യമാണ് താരം ഉന്നയിച്ചത്. നാല് വയസ്സുകാരിയായ മകള്‍ക്ക് വേണ്ടി ജങ്ക് ഫുഡോ ശീതളപാനീയങ്ങളോ വാങ്ങിക്കാറില്ല. പണം മുടക്കി അത് വാങ്ങിക്കാന്‍ ആള്‍ക്കാരുണ്ടെന്ന് വെച്ച് അത് വാങ്ങിക്കാനായി താന്‍ ആരെയും പ്രേരിപ്പിക്കില്ലെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Sivakarthikeyan

നയന്‍താരയും ശിവകാര്‍ത്തികേയനും സ്‌നേഹയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വേലൈക്കാരന്‍. ഈ സിനിമയിലൂടെയാണ് മലയാളത്തിന്റെ സ്വന്തം താരമായ ഫഹദ് ഫാസില്‍ തമിഴകത്തേക്ക് അരങ്ങേറിയത്. വില്ലനായുള്ള ഫഹദിന്റെ തമിഴ് അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സാധാരണ സിനിമകളില്‍ നിന്നും വ്യക്തമായി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന ശക്തമായൊരു സന്ദേശം കൂടിയായിരുന്നു ഈ സിനിമ മുന്നോട്ട് വെച്ചത്.

English summary
Sivakarthikeyan reveals that his daughter never consumed junk food

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam