twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവകാര്‍ത്തികേയന്റെ നിശബ്ദ ശത്രു?

    By Aswathi
    |

    ഒരു സംവിധായകന്‍ എന്ന നിലയില്‍ തമിഴിലും കന്നടയിലും തെലുങ്കിലും മികവ് തെളിയിച്ചതാണ് സമുദ്രക്കനി. സംവിധാനം ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചം. അഭിനയത്തിലേക്ക് കടന്നപ്പോഴകട്ടെ, അവിടെയും സമുദ്രക്കനിയെ വെല്ലാന്‍ ആളില്ല.

    ഉത്തരാവദിത്വമുള്ള അച്ഛനായും സുഹൃത്തായും ജ്യേഷ്ടനായും വേഷമിട്ട സമുദ്രക്കനി വീണ്ടുമൊരു വില്ലന്‍ വേഷത്തില്‍ എത്തുകയാണ്. ശിവകാര്ഡത്തികേയന്‍ നായകനാകുന്ന രജനി മുരുകന്‍ എന്ന ചിത്രത്തിലാണ് സമുദ്രക്കനിയുടെ അടുത്ത വില്ലന്‍ വേഷം.

    samuthirakani-shivakarthikeyan

    സമുദ്രക്കനിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ സുബ്രഹ്മണ്യപുരത്തിലെ കനുഗു ഒരു നെഗറ്റീവ് ഷേഡ് ആയിരുന്നു. അതിന് ശേഷം ചെയ്യുന്ന വില്ലന്‍ വേഷമെന്ന പ്രത്യേകത രജനി മുരുകനിലെ കഥാപാത്രത്തിനുണ്ട്.

    സുബ്രഹ്മണ്യ പുരത്തില്‍ നിന്നും വ്യത്യസ്തമായി, രജനി മുരുകനില്‍ കുറച്ചുകൂടെ തീവ്രമായ വില്ലന്‍ വേഷത്തെയാണ് സമുദ്രക്കനി കൈകാര്യം ചെയ്യുന്നത്. നിശബ്ദ വില്ലന്മാരെ ഭയക്കണം എന്നാണല്ലോ. ശിവകാര്‍ത്തികേയന്റെ നിശബ്ദ ശത്രുവാണ് സമുദ്രക്കനി

    വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പൊന്‍രാമാണ് രജനി മുരുകന്‍ സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ സ്ഥിരം ഗെഡി സൂരിയും പ്രധാന വേഷം ചെയ്യുന്നു. ചിത്രം ജൂലൈ 17ന് തിയേറ്ററിലെത്തും. ലിങ്കുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്‌സ് നര്‍മിയ്ക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.

    English summary
    Samuthirakani is playing the villain for the second time in his career after his debut movie as actor. In ‘Subramaniapuram’ Samuthirakani played a ruthless and cruel villain who meets a gory end, but in ‘Rajini Murugan’, he is said to play a silent fox like character who matches his wits with Sivakarthikeyan in a fight for one upmanship.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X