ശിവകാര്ത്തികേയന് സിനിമകള്‍ക്ക് വന്‍ പ്രചാരം കിട്ടി കൊണ്ടിരിക്കുകയാണ്. ജൂനിയര്‍ ഇളയദളപതി എന്നാണ് ശിവകാര്‍ത്തികേയന് വിശേഷണം കിട്ടിയിരിക്കുന്നത്. പ്രണയം, കോമഡി എന്നിവയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമകളിലാണ് ശിവകാര്‍ത്തികേയന്‍ അഭിനയിച്ച് തുടങ്ങിയതെങ്കില്‍ ശക്തമായ നായക കഥാപാത്രങ്ങളുമായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് താരം.
മമ്മൂക്കയുടെ കിടിലന്‍ ന്യൂയര്‍ സമ്മാനം! അടുത്ത വര്‍ഷം തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയായിരിക്കും!!
ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ വേലൈക്കാരന്‍ തിയറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ മധുര വീരന്‍ എന്ന സിനിമയിലെ ടീസര്‍ ശിവകാര്‍ത്തികേയന്‍ പുറത്ത് വിടാന്‍ പോവുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസറായിരിക്കും ഇന്ന് പുറത്ത് വരാന്‍ പോവുന്നത്. പൊങ്കല്‍ റിലീസിനായിട്ടാണ് മധുര വീരന്‍ അണിയറയില്‍ ഒരുങ്ങുന്നത്.
മഹേഷ് ഭാവനയെ കടത്തിവെട്ടും, നാച്വറല്‍ അഭിനയത്തില്‍ ബിരുദാനന്തര ബിരുദവുമായി ഫഹദിന്റെ കാര്‍ബണ്‍!!
ഛായഗ്രാഹകനായ പിജി മുതയ്യ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ കൂടിയാണ് മധുര വീരന്‍. വി സ്റ്റുഡിയോസ്, പിജി മീഡിയ വര്‍ക്ക്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്. നടന്‍ വിജയ് കാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടി മീനാഷിയാണ് ഷണ്‍മുഖത്തിന്റെ നായികയായി എത്തുന്നത്. നടനും സംവിധായകനുമായ സമുദ്രക്കനിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.