»   » വിജയ് യുടെ നിര്‍ബന്ധം, ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുന്ന ഭൈരവയില്‍ ആറ് മലയാളി താരങ്ങള്‍!

വിജയ് യുടെ നിര്‍ബന്ധം, ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുന്ന ഭൈരവയില്‍ ആറ് മലയാളി താരങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഭൈരവയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ വിജയ് രണ്ട് കിടിലന്‍ ലുക്കില്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയാകുന്നത്. എന്നാല്‍ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഭൈരവയില്‍ ആറ് മലയാളി താരങ്ങളാണ് അഭിനയിക്കുന്നത്.

വിജയ് യുടെ നിര്‍ബന്ധം

വിജയ് യുടെ നിര്‍ബന്ധ പ്രകാരമാണ് ചിത്രത്തില്‍ ആറ് മലയാളി താരങ്ങളെ കൊണ്ടു വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നായിക കീര്‍ത്തി സുരേഷ്, വിജയരാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ വിനോദ്, സിജ റോസ്, സീമാ ജി നായര്‍ എന്നിവരാണ് ആ താരങ്ങള്‍.

വിജയരാഘവന്‍

മലയാളി കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ വിജയരാഘവന്‍ അവതിരിപ്പിക്കുന്നത്. അരങ്കേട്ര വേലൈ എന്ന ചിത്രത്തിന് ശേഷം വിജയ് രാഘവന്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഭൈരവ.

അപര്‍ണ നായര്‍

വിജയ രാഘവന്റെ മകളുടെ വേഷമാണ് ചിത്രത്തില്‍ അപര്‍ണ നായര്‍ അവതരിപ്പിക്കുന്നത്.

കീര്‍ത്തി സുരേഷ്

ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയായി അഭിനയിക്കുന്നത്. ഇതും എന്ന മായം, രജനി മുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം കണ്ടാണ് കീര്‍ത്തി സുരേഷിനെ ഭൈരവയില്‍ വിജയ് യുടെ നായികയായി ക്ഷണിച്ചത്.

അഴകിയ തമിഴ് മകന് ശേഷം

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭൈരവ. നേരത്തെ വിജയ് ചിത്രമായ ഗില്ലിയുടെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.

ഇരട്ട വേഷത്തില്‍

ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നും റിപ്പോര്‍ട്ടുകളുണ്ട്. നെല്ലായി ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ് അതിലൊന്ന്. 2017 ജനുവരി 12ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Six malayalam stars in Tamil film Bhairava.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam