»   » പ്രസവ ശേഷം തടി കൂടി, 10 കിലോ കുറയ്ക്കണമെന്ന് സംവിധായകന്‍, മെലിയുന്നതിനുള്ള തയ്യാറെടുപ്പില്‍ സ്നേഹ

പ്രസവ ശേഷം തടി കൂടി, 10 കിലോ കുറയ്ക്കണമെന്ന് സംവിധായകന്‍, മെലിയുന്നതിനുള്ള തയ്യാറെടുപ്പില്‍ സ്നേഹ

Posted By: Nihara
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി താരങ്ങള്‍ മെലിയുന്നതും വണ്ണം വെയ്ക്കുകയും ചെയ്യാറുണ്ട്. കഥാപാത്രത്തിന്റെ ശാരീരിക ഘടനയിലേക്ക് എത്തുന്നതിനായി ചിലപ്പോള്‍ വണ്ണം വെയ്‌ക്കേണ്ടി വരും മറ്റു ചിലപ്പോള്‍ കുറയ്‌ക്കേണ്ടി വരും. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളാണ് ഈ നായികയെത്തേടി എത്തിയിട്ടുള്ളത്.

പുതിയ സിനിമയായ വേലൈക്കാരനു വേണ്ടി സ്‌നേഹ മെലിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രസവ ശേഷം തടി കൂടിയ നടി വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് പുതിയ കഥാപാത്രത്തിന് വേണ്ടി മെലിയാന്‍ സംവിധായകന്‍ നിര്‍ദേശിച്ചതും. ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ശക്തമായ കഥാപാത്രവുമായാണ് സ്‌നേഹയും എത്തുന്നത്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

10 കിലോ കുറയ്ക്കാന്‍ നിര്‍ദേശിച്ചു

പുതിയ സിനിമായായ വേലൈക്കാരന് വേണ്ടിയാണ് സ്‌നേഹ തടി കുറയ്ക്കുന്നത്. ഇതിനു വേണഅടിയുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിക്കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. പ്രസവ ശേഷം തടി കൂടിയ താരം ഇത് കുറയ്ക്കാനുള്ള സ്രമത്തിലായിരുന്നു അപ്പോഴാണ് ഇതേ കാര്യം സംവിധായകനും ആവശ്യപ്പെട്ടത്. ഇതിനോടകം തന്നെ 7 കിലോയോളം തടി കുറയുകയും ചെയ്തുവെന്നും സ്‌നേഹ പറഞ്ഞു.

നായിക മെലിഞ്ഞിരിക്കണം

പ്രസവ ശേഷമുള്ള വണ്ണം കുറയ്ക്കുന്നതിനും അപ്പുറത്തേക്ക് തന്റെ നായിക മെലിഞ്ഞിരിക്കണം എന്ന സംവിധായകന്റെ ആവശ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രത്തിലാണ് നടിയിപ്പോള്‍. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയാണ് സ്‌നേഹയും തടി കുറയ്ക്കുന്നത്.

3 കിലോ കൂടി കുറയ്ക്കണം

ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് മൂന്നു കിലോ കൂടി കുറയ്ക്കാനാണ് സ്‌നേഹ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ വീട്ടില്‍ വെച്ചാണ് ചെയ്യുന്നത്. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍ വീട്ടില്‍ നിന്നും അധിക സമയം മാറി നില്‍ക്കാനാവില്ലെന്നും അഭിനേത്രി പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ഫാനാണ്

ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സ്‌നേഹയിപ്പോള്‍. ഫഹദിന്റെ വലിയ ഫാനാണ് താനെന്നും പ്രമാണിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. വേലൈക്കാരനിലൂടെ അതു സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് താരം. സ്‌നേഹയുടെ കഥാപാത്രത്തെക്കുറിച്ച് അധിക കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഗ്രേറ്റ് ഫാദറിലൂടെ തിരിച്ച് മലയാളത്തിലേക്ക്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമുള്ള മുഖമാണ് സ്‌നേഹയുടെത്. ഇങ്ങനെ ഒരു നിലാപക്ഷിയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ചാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. ബോക്‌സോഫീസില്‍ വന്‍പരാജയമായ ചിത്രം നായികയെ തുണച്ചില്ല. എന്നാല്‍ മലയാളത്തില്‍ തമിഴിലേക്ക് ചേക്കേറിയ താരം തമിഴകത്തെ ഒന്നാം നമ്പര്‍ നായികയായി മാറിയത് കുറഞ്ഞ കാലം കൊണ്ടാണ്.

തമിഴകം പിന്തുണച്ചു

തമിഴിലെ മുന്‍നിര നായകരായ കമല്‍ഹസ്സന്‍, അജിത്ത്, വിക്രം, വിജയ്, സൂര്യ, ധനുഷ്, മാധവന്‍ എന്നിവര്‍ക്കൊപ്പമെല്ലാം സ്‌നേഹ അഭിനയിച്ചു. ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. മലയാളം തഴഞ്ഞ നായികയെ ഇരു കൊയ്യും നീട്ടി തമിഴകം സ്വീകരിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. തമിഴകത്തിന്‍രെ യുവതാരം ശിവകാര്‍ത്തികേയനൊപ്പമാണ് വേലൈക്കാരനില്‍ സ്‌നേഹ വേഷമിടുന്നത്.

ഗ്രേറ്റ് ഫാദറിലൂടെ ഗംഭീര തിരിച്ചു വരവ്

നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യവേഷത്തിലെത്തുന്നത് സ്‌നേഹയാണ്. റിലീസിനു മുന്‍പ് തന്നെ പ്രേക്ഷക ശ്രദ്ധ ഏറെ ആകര്‍ഷിച്ച ചിത്രത്തിലൂടെ ശ്ക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സ്‌നേഹ. മാര്‍ച്ച് 31 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ഫഹദ് ഫാസിലിന്‍റെ അരങ്ങേറ്റ ചിത്രം

മലയാളത്തിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി മാറിയ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ഭാര്യയും പ്രമുഖ അഭിനേത്രിയുമായ നസ്രിയയുടെ അനുഗ്രഹത്തോടെയാണ് തമിഴ് അങ്കത്തിനായി ഫഹദ് ഒരുങ്ങുന്നത്. വേലൈക്കാരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ശിവകാര്‍ത്തികേയനാണ്. തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഫഹദ് ഫാസിലും എത്തുന്നത്.

രജനീകാന്ത് ചിത്രത്തിന്‍റെ തുടര്‍ച്ചയല്ല

1987ല്‍ രജനീകാന്ത് നായകനായി വേലൈക്കാരന്‍ എന്ന പേരില്‍ സിനിമ ഇറങ്ങിയിരുന്നു. തമിഴില്‍ വന്‍വിജയമായ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങിയിരുന്നു. സാമൂഹിക പ്രശ്‌നം ഏറ്റെടുത്ത് പോരാടുന്ന നായകകഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്.
രജനിയുടെ കടുത്ത ആരാധകനാണെന്ന് പലവട്ടം വെളിപ്പെടുത്തിയ ശിവകാര്‍ത്തികേയന് രജനി ആരാധകരില്‍ നിന്നുള്ള പിന്തുണയും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

English summary
Sivakarthikeyan - Fahadh Faasil starrer Velaikkaran in Tamil, which is to be directed by Mohan Raja, also has actress Sneha in a key role. The artiste, who is back in the industry after giving birth to a baby in 2015, is shedding about 10 kg to do the role in the film. I have already reduced seven kg and I am working on the rest," says Sneha, who is not allowed to talk more about her role. The actress says that she is undergoing a strict health regimen. "It's not about losing the weight I gained during pregnancy. The character needs to be as lean as possible to look the part, because of which the director is quite insistent about it," she says.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam