For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭന കരയുന്നത് കണ്ടപ്പോള്‍ ആശ്വസിപ്പിച്ചത് മമ്മൂട്ടിയാണ്; ദളപതിയുടെ ലൊക്കേഷനില്‍ നടന്നതിനെ കുറിച്ച് നടി ശോഭന

  |

  മമ്മൂട്ടിയും രജനികാന്തും നായകന്മാരായി അഭിനയിച്ച് മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ദളപതി. രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവരാജ് എന്ന കഥാപാത്രത്തിലും തിളങ്ങിയ സിനിമയാണിത്. ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി ശോഭനയാണ് അഭിനയിച്ചത്.

  നാടന്‍ പെണ്‍കുട്ടിയായ സുബ്ബുലക്ഷ്മി എന്ന ശോഭനയുടെ വേഷവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. ദളപതി എന്ന സിനിമയിലേക്ക് താന്‍ വന്നതിനെ കുറിച്ചും അതിന്റെ സെറ്റില്‍ നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് ശോഭനയിപ്പോള്‍ പറയുന്നത്. മധരും ശോഭനം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  മണിരത്‌നം വലിയൊരു സംവിധായകന്‍ ആയിരുന്നു. അന്ന് ലെജന്‍ഡ് ആയിരുന്നില്ല. എങ്കിലും കൊമേഴ്‌സ്യല്‍ സക്‌സസ് ആയ സിനിമകള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്നത്. പിന്നെ രജനി സാര്‍. ഇവര്‍ രണ്ട് പേരുടെയും കോംപിനേഷനില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചു. ഞാന്‍ വളരെ സന്തോഷവതി ആയിരുന്നു. മലയാള സിനിമയില്‍ അഭിനയിച്ചതൊക്കെ ചെറിയ ചെറിയ ബാനറുകളില്‍ ആയിരുന്നു. അതിനെ കംപെയര്‍ ചെയ്യുമ്പോള്‍ പ്രൊഡക്ഷന്‍ വാല്യു കുറവാണ്. അറുപതോളം പേര്‍ അടങ്ങിയ സിനിമാ സെറ്റില്‍ നിന്നും നമ്മള്‍ പോവുന്നത് മുന്നൂറും നാനൂറും പേരടങ്ങുന്നെ സെറ്റിലേക്കാണ്. അവിടെ വലിയ ക്രെയിനും മറ്റ് സാങ്കേതികവിദ്യകളുമൊക്കെയുണ്ട്. എനിക്ക് അത് വലിയൊരു അനുഭവം ആയിരുന്നു.

  പക്രുവിൻ്റെ മകൾ അച്ഛനെക്കാളും വളർന്ന് അമ്മയ്ക്ക് ഒപ്പമെത്തി; മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിമാനത്തോടെ നടൻ

  കുറേ സിനിമകളുടെ സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് പോയി കൊണ്ടേ ഇരിക്കുകയായിരുന്നു ഞാന്‍. അതുകൊണ്ട് വീട്ടിലേക്ക് പോയിരുന്നില്ല. ഞാനും ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ഇരുപത്തിരണ്ട് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞിട്ടാണ് അടുത്ത വര്‍ക്കിലേക്ക് പോവുന്നത്. അങ്ങനെ മൂന്ന് മാസത്തിന് ശേഷമാണ് ദളപതിയില്‍ അഭിനയിക്കാന്‍ പോവുന്നത്. എന്റെ ആയിരുന്നു ലാസ്റ്റ് ഷെഡ്യൂള്‍. അത് കഴിഞ്ഞിട്ട് എനിക്ക് വീട്ടില്‍ പോവണം. അമ്മയും അച്ഛനുമൊക്കെ എന്നെ കാത്തിരിക്കുകയാണ്. അങ്ങനെ ഞാന്‍ വീട്ടില്‍ പോയി. ഏഴ് ദിവസത്തിന് ശേഷം ഈയൊരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്.

  ആ കല്യാണത്തിന് മമ്മൂക്ക വരണമെന്ന് അങ്ങേയറ്റത്തെ ആഗ്രഹത്തോടെ ക്ഷണിച്ചു; സുരേഷ് ഗോപിയെ മറന്നോന്ന് ആരാധകര്‍

  ആ പാട്ട് എടുക്കുന്നത് വലിയൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു. വെളുപ്പിന് നാല് മണിയ്ക്ക് ഒക്കെ ആണ് അതെടുക്കുന്ന സമയം. ശോഭന ഇന്ന് വേണ്ട, നാളെ വന്നാല്‍ മതി എന്നാണ് മണിരത്‌നം എന്നോട് പറയുന്നത്. ഇന്ന് ലാസ്റ്റ് ദിവസമല്ലേ എടുക്കാമെന്ന് പറയുമ്പോള്‍ പുള്ളി ഇന്നില്ലെന്നായിരിക്കും പറയുക. അങ്ങനെ പത്ത് ദിവസത്തോളമായി. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനൊരു കരാര്‍ ഒന്നുമില്ല. എല്ലാം വിശ്വാസത്തിന്റെ പുറത്താണ്. അന്നൊക്കെ ഞാന്‍ ഒതുങ്ങി മാറിയിരുന്ന് കരഞ്ഞ് പോവാറുണ്ട്. കാരണം എനിക്ക് വീട്ടില്‍ പോകണം. പിന്നില്‍ മമ്മൂക്ക ഇരിപ്പുണ്ടായിരുന്നു.

  ഷൂട്ടിങ്ങ് സെറ്റിനെ കണ്‍ട്രോള്‍ ചെയ്യാനുള്ള കഴിവൊന്നുമില്ല, ലക്ഷ്യം അതുമാത്രം, തുറന്ന് പറഞ്ഞ് നമിത

  'ശേ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, നോക്കാം എന്നൊക്കെ മമ്മൂക്ക എന്നെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു. അതൊക്കെ എനിക്ക് വലിയ സന്തോഷം നല്‍കിയ വാക്കുകളാണ്. രജനി സാര്‍ രാവിലെ ഒന്നും വരില്ല. അദ്ദേഹം അന്ന് സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന സമയമാണ്. ഇന്നും അങ്ങനെയാണ്. പക്ഷേ ആ സമയത്ത് എല്ലാം രാവിലെ നേരത്തെയാണ് ഷൂട്ടിങ്ങ് ചെയ്യേണ്ടത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ വളരെ കൃത്യതയുള്ള ആളാണ്. ആ കാര്യത്തില്‍ സന്തോഷ് ശിവനും അദ്ദേഹവുമൊക്കെ ഒരു ടീമാണ്. നാല് മണിക്കൊന്നും രജനി സാര്‍ വരില്ലെന്നാണ് എല്ലാവരും പറയുന്നത്. നമ്മള്‍ രാവിലെ എഴുന്നേറ്റ് ഒന്നും പോകണ്ടെന്നാണ് ബാക്കിയുള്ളവരും പറഞ്ഞത്. ഒരീസം രജനി സാര്‍ വന്ന് സംവിധായകനോട് പറഞ്ഞത് 'സാര്‍, എന്താണിത്. നാല് മണിക്ക് ഒക്കെ കഷ്ടപ്പെടുത്തുവാണോ?' എന്ന്. മുന്നൂറ് പേര്‍ക്ക് വരാം. എങ്കില്‍ മുന്നൂറ്റി ഒന്നാമത്തെ ആള്‍ക്കും വരാം എന്നാണ് മണിരത്‌നം പറഞ്ഞത്.

  Recommended Video

  താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ

  അതൊക്കെ ശരിയാവുമോ, നമ്മുക്ക് ബാക്കപ്പ് എടുക്കാമെന്ന് പറഞ്ഞു. ബാക്കപ്പ് എന്ന് പറഞ്ഞാല്‍ ഞങ്ങളൊക്കെ എടുക്കുന്നതാണ്. അപ്പോള്‍ രാവിലെ പോയി അവിടെ നില്‍ക്കണം. ഒടുവില്‍ രജനി സാര്‍ വരാമെന്ന് സമ്മതിച്ചു. എങ്കിലും അദ്ദേഹം വരില്ലെന്നാണ് വിചാരിച്ചത്. അങ്ങനെ ഞങ്ങളൊരു മൂന്ന് മണിക്ക് തന്നെ പോയി. ഒരു കുന്നൊക്കെ കയറി ചെല്ലണം. അധികമാരും ഉണ്ടായിരുന്നില്ല. ഒരു യൂണിറ്റ് വാന്‍ പോകും. പിന്നെ ഞങ്ങള്‍ പതുക്കെ കയറി ചെല്ലുകയാണ്. അവിടെ ചെന്നപ്പോള്‍ ചെറിയൊരു സിഗററ്റിന്റെ ലൈറ്റ് മാത്രം കാണാം. അവിടെ ഒരു വ്യക്തി മാത്രം ഒറ്റയ്ക്ക് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹമാണ് അവിടെ ആദ്യമെത്തിയ വ്യക്തി. ഞാന്‍ വരുന്നില്ലെന്ന് വിചാരിച്ചിരുന്നതാണ്. പിന്നെ അങ്ങ് വന്നു എന്നാണ് പുളളി പറഞ്ഞത്. ഇനി മേക്കപ്പ് പോലും വേണ്ട. നിങ്ങള്‍ വേഗം എടുത്തോ സാര്‍ എന്നും രജനികാന്ത് പറഞ്ഞതായി ശോഭന വ്യക്തമാക്കുന്നു. ദളപതി വളരെ സ്‌നേഹം നിറഞ്ഞൊരു സിനിമയായിരുന്നു എന്നും നടി പറയുന്നു.

  Read more about: shobana ശോഭന
  English summary
  Sobhana Opens Up She Use To Cry On The Sets Of Mammootty - Rajinikanth Movie Thalapathy, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X