»   » ഇളയമകള്‍ വിവാഹ മോചിതയാകുന്നു, മൂത്ത മകള്‍ക്കും പ്രശ്‌നങ്ങള്‍; മനസമാധാനം നഷ്ടപ്പെട്ട് രജനികാന്ത്

ഇളയമകള്‍ വിവാഹ മോചിതയാകുന്നു, മൂത്ത മകള്‍ക്കും പ്രശ്‌നങ്ങള്‍; മനസമാധാനം നഷ്ടപ്പെട്ട് രജനികാന്ത്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനത്തിന്റെ സീസണാണ്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയുന്നു. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നതിന് ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

ഇരുവരുമായും രജനികാന്ത് സംസാരിക്കുകയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും വിവാഹ മോചനം തടയാന്‍ കഴിഞ്ഞില്ല എന്നാണ് കേള്‍ക്കുന്നത്.

സൗന്ദര്യയുടെ ദാമ്പത്യം

2014 ലാണ് സൗന്ദര്യയും ബിസിനസുകാരനായ അശ്വിനും വിവാഹിതരാകുന്നത്. നാല് വര്‍ഷം പ്രണയിച്ചു നടന്നതിന് ശേഷമായിരുന്നുവത്രെ വിവാഹം. വേദ് എന്നാണ് ഏക മകന്റെ പേര്.

വിവാഹ മോചനത്തിലേക്ക്

വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വിവാഹ മോചിതയാകുന്ന കാര്യം സൗന്ദര്യ സ്ഥിരീകരിച്ചു. പ്രശ്‌നങ്ങള്‍ പരിഹിരിക്കാന്‍ രജനികാന്ത് ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.

മൂത്ത മകളുടെ കാര്യം

അതേ സമയം രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയുടെ ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ടെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷിനെയും നടി അമല പോളിനെയും ചേര്‍ത്ത് വച്ച് വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്.

രജനികാന്തിന്റെ അവസ്ഥ

രണ്ട് പെണ്‍മക്കളുടെയും കാര്യത്തില്‍ സ്റ്റൈല്‍ മന്നന്‍ വിഷമത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇരുവരെയും പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമങ്ങളൊക്കെ ദയനീയമായി പരാജയപ്പെട്ടുവത്രെ. അതേ സമയം ധനുഷും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം.

English summary
In what sounds like an absolute shocker, sources have confirmed that Soundarya Rajinikanth has decided to part ways with husband Ashwin and that a divorce has been filed in a family court.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X