For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം തലയ്ക്ക് പിറന്നാള്‍! ആശംസയുമായി താരങ്ങളും ആരാധകരും! കാണൂ!

  |
  അജിത്തിന് ഇന്ന് ജന്മദിനം

  പഠനം പാതിവഴിയിലുപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായി ജോലി ചെയ്ത അജിത്ത് പിന്നീട് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു. കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമാമോഹം അലട്ടിയിരുന്നതിനാല്‍ എപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. സൂര്യയും വിക്രമും വിജയുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സ്വന്തമായ ഇടം കണ്ടെത്തിയിരുന്നു അജിത്ത്. ആത്മാര്‍ത്ഥതയുടേയും കഠിന പരിശ്രമത്തിന്‍രെയും ഫലമായാണ് അദ്ദേഹത്തിന് അത് സാധിച്ചത്. സിനിമയ വെല്ലുന്ന ജീവിതകഥയാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്.

  യാതൊരുവിധ സിനിമാപാരമ്പര്യവും അവകാശപ്പെടാനില്ലാതിരുന്നിട്ടും തെന്നിന്ത്യയുടെ സ്വന്തം താരമായി മാറുകയായിരുന്നു അദ്ദേഹം. പാലക്കാട്ടുകാരനായ പി സു്ബ്രഹ്മണ്യത്തിന്റേയും കൊല്‍ക്കത്ത സ്വദേശിനിയായ മോഹിനിയുടേയും രണ്ടാമത്തെ മകനായാണ് അജിത്ത് ജനിച്ചത്. ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ അഭിനയിക്കാനിറങ്ങുകയായിരുന്നു അദ്ദേഹം. ദീനയിലെ കഥാപാത്രത്തിന്‍രെ പേരായ തലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന അജിത്തിന്‍റെ പിറന്നാളാണ് മെയ് ഒന്നിന്. പ്രിയപ്പെട്ട തലയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പിറന്നാള്‍. നമ്മുടെ സ്വന്തം തലയ്ക്ക് പിറന്നാളാശംസകള്‍. അജിത്തിനെക്കുറിച്ചുള്ള ചില വിശേഷങ്ങളും ഇവിടെ പങ്കുവെക്കുന്നു.

  അജിത്തിന്‍റെ സിനിമാപ്രവേശം

  അജിത്തിന്‍റെ സിനിമാപ്രവേശം

  19മാത്തെ വയസ്സിലായിരുന്നു അജിത്ത് സിനിമയില്‍ തുടക്കം കുറിച്ചത്. സെമ്പകരാമന്‍ ചിത്രമായ എന്‍വീട് കാരണവര്‍ എന്ന സിനിമയിലെ ഒരു ഗാനരംഗത്തായിരുന്നു ഈ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് താരം എത്തിയത്. പ്രേമപുസ്തകമെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം നായകനായി തുടക്കം കുറിച്ചത്. 1992 ലായിരുന്നു സിനിമ റിലീസ് ചെയ്തത്.

  എസ്പിബിയുടെ വരവ്

  എസ്പിബിയുടെ വരവ്

  പ്രത്യേകിച്ച് ഒരു സിനിമാപാരമ്പര്യവുമില്ലാത്ത സാധാരണ കുടുംബത്തിലാണ് അജിത്ത് ജനിച്ചത്. അദ്ദേഹത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത് താനാണെന്ന് ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ മകനായ എസ്പി ചരണിന്റെ സഹപാഠിയായിരുന്നു അജിത്ത്. അദ്ദേഹത്തോട് തനിക്ക് പ്രത്യേക വാത്സല്യവും സ്‌നേഹവുമുണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഈ ഗുണമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  ഏറ്റവും നല്ല ഗുണം

  ഏറ്റവും നല്ല ഗുണം

  സിനിമയ്ക്ക് പുറമെ എപ്പോഴും ലൈംലൈറ്റിനെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളുമുണ്ട്. സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ വാചാലരാവാറുണ്ട് ഇവരില്‍ പലരും. എന്നാല്‍ പൊതുവെ അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ് അജിത്ത്. മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖം നല്‍കാറില്ല. അദ്ദേഹത്തില്‍ താന്‍ കാണുന്ന ഏറ്റവും നല്ല ഗുണങ്ങളിലൊന്ന് അതാണെന്നും എസ്പിബി പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്, അതാണ് അദ്ദേഹത്തിന്‍രെ ലോകം.

  തലയെന്ന പേരിന് പിന്നില്‍

  തലയെന്ന പേരിന് പിന്നില്‍

  ദീനയെന്ന സിനിമയിലെ ചെല്ലപ്പേരായിരുന്നു തല. പോകെപ്പോകെ ആരാധകര്‍ ആ പേര് അജിത്തിന് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണെങ്കിലും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. തന്‍രെ പുതിയ സിനിമ റിലീസ് ചെയ്യാനിരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. അടിക്കടിയുള്ള പരാജയങ്ങളില്‍ തളരാതെ മുന്നേറുകയായിരുന്നു താരം. വിമര്‍ശിച്ചവര്‍ പോലും പിന്നീട് അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

  തുടക്കത്തിലെ മോശം അനുഭവങ്ങള്‍

  തുടക്കത്തിലെ മോശം അനുഭവങ്ങള്‍

  സിനിമയിലെ തുടക്കകാലത്ത് പല താരങ്ങളും അജിത്തിനൊപ്പം അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മുന്‍നിര താരമായി ഉയര്‍ന്നിട്ടില്ലാത്ത അജിത്തിനൊപ്പം അഭിനയിക്കില്ലെന്നായിരുന്നു നേരത്തെ ഐശ്വര്യ റായിയിം തുറന്നടിച്ചത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയായിരുന്നു താരം അങ്ങനെ പറഞ്ഞത്. ഇതോടെ അജിത്തിനെ ചിത്രത്തില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി അദ്ദേഹത്തിനായി ശക്തമായി വാദിച്ചതോടെ സംവിധായകനും സംഗഴും ആ തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തബുവിനെ അജിത്തിന്‍രെ ജോഡിയാക്കിയത്.

   രാഷ്ട്രീയത്തിലേക്കില്ല

  രാഷ്ട്രീയത്തിലേക്കില്ല

  താരങ്ങളില്‍ പലരും രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വേറിട്ട ചുവടുവെപ്പിന് നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. രാഷ്ട്രീയ വഴിയില്‍ കാലിടറിയവരും കുറവല്ല. അടുത്തിടെ അജിത്തും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആരാധകരും ഉറ്റുനോക്കിയിരുന്ന കാര്യമായിരുന്നു അത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് അദ്ദേഹം പത്രക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.

  ശാലിനിയുമായുള്ള പ്രണയം

  ശാലിനിയുമായുള്ള പ്രണയം

  കുഞ്ചാക്കോ ബോബനും ശാലിനിയും മികച്ച ജോഡികളായി കത്തിനിന്നിരുന്നൊരു സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും അന്നുണ്ടായിരുന്നു. എന്നാല്‍ അജിത്തും ശാലിനിയും അന്നേ ജീവിതത്തെക്കുറിച്ച് തീരുമാനിച്ചവരായിരുന്നു. തമിഴകത്തിന്റെ മാതൃകാ താരദമ്പതികളാണ് അജിത്തും ശാലിനിയും. 18 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുന്നു. അനൗഷ്‌കയും അദ്വൈകും കൂടി എത്തിയതോടെ ശാലിനി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

  ആശംസാപ്രവാഹമാണ്

  ആശംസാപ്രവാഹമാണ്

  ഹാപ്പി ബര്‍ത് ഡേ തല, സോഷ്യല്‍ മീഡിയയില്‍ തലയ്ക്ക് ആശംസാപ്രവാഹമാണ്. താരങ്ങളും ആരാധകരുമെല്ലാം അജിത്തിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. പതിവ് പോലെ തന്നെ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണയും അദ്ദേഹത്തിന്‍റെ പിറന്നാള്‍ കടന്നുപോവുന്നത്. താരം ആഘോഷിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ആഘോഷമാണ്. നസ്രിയ നസീം, ആദ്വിക് രവിചന്ദ്രന്‍, നയന്‍താര, വിവേക് തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

  നസ്രിയയുടെ ട്വീറ്റ്

  തലയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നസ്രിയ നസീം.

  നയന്‍താരയുടെ ട്വീറ്റ്

  നയന്‍താരയുടെ ട്വീറ്റ് കാണാം.

  കായിക ലോകത്തുനിന്നും

  തലയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ധോണി.

  English summary
  Special happy birthday for Ajith, see the posts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X