»   » മഹേഷ് ബാബുവിനെ കേരളത്തിലെത്തിച്ച നിര്‍മാതാവിന് കിട്ടിയത് എട്ടിന്റെ പണി...

മഹേഷ് ബാബുവിനെ കേരളത്തിലെത്തിച്ച നിര്‍മാതാവിന് കിട്ടിയത് എട്ടിന്റെ പണി...

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു സ്‌പൈഡര്‍. തെലുങ്കിലും തമിഴിലുമായി ഒരുങ്ങിയ ചിത്രം തമിഴിലേക്കുള്ള മഹേഷ് ബാബുവിന്റെ അരങ്ങേറ്റ ചിത്രമായി. ചിത്രം കേരളത്തിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ദുല്‍ഖര്‍ ആവേശത്തിലാണ്, പ്രേക്ഷകരും! മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഒരു കൗതുകമുണ്ട്...

മമ്മൂട്ടിയേപ്പോലെ അല്ല മോഹന്‍ലാല്‍, മകനെ ഉപദേശിച്ചില്ല! ഒടുവില്‍ പണി കിട്ടി, 'ആദി' ഷൂട്ടിംഗ് നിന്നു

മഹേഷ് ബാബു നായകനായി എത്തിയ തെലുങ്ക് ചിത്രങ്ങള്‍ പലതും മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. സ്‌പൈഡറിനെ കേരളത്തിലേക്ക് എത്തിച്ചതും അതേ കാരണം തന്നെയാണ്. സാധാരണ തമിഴ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹേഷ് ബാബു ചിത്രത്തിന് ഗംഭീര വരവേല്‍പായിരുന്നു ചിത്രത്തിന് ഒരുക്കിയിരുന്നത്.

ബിഗ് ബജറ്റ് ചിത്രം

100 കോടി ബജറ്റില്‍ ഒരുങ്ങിയ ഒരു സയന്റിഫിക് ത്രില്ലര്‍ ആയിരുന്നു സ്‌പൈഡര്‍. സൂപ്പര്‍ ഹിറ്റ് ഡയറക്ടറായ എആര്‍ മുരുകദോസിന്റെ ആദ്യ തെലുങക് ചിത്രം എന്ന പ്രത്യേകതയയും ചിത്രത്തിനുണ്ടായിരുന്നു.

ഇറം ഫിലിംസ്

കേരളത്തിലേക്ക് ചിത്രം വിതരണത്തിന് എടുത്തത് ഇറം ഫിലിംസാണ്. പ്രിന്റ് ആന്‍ഡി പബ്ലിസിറ്റി ഉള്‍പ്പെടെ ഒന്നര കോടി രൂപയാണ് ചിത്രത്തിനായി ഇറം ഗ്രൂപ്പ് മുടക്കിയത്. പൂജ അവധി കണക്കാക്കി സെപ്തംബര്‍ 27നാണ് ചിത്രം റിലീസ് ചെയ്തത്.

കൈ പൊള്ളി

വളരെ പ്രതീക്ഷയോടെയാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചതെങ്കിലും നിര്‍മാതാവിന് കനത്ത നഷ്ടമാണ് ചിത്രം വരുത്തിവച്ചത്. 2.5 കോടിയാണ് ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ആകെ ലഭിച്ചത്. ഇറം ഫിലിംസിന് ലഭിച്ചതാകട്ടെ 95 ലക്ഷവും. 55 ലക്ഷമായിരുന്നു നഷ്ടം.

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മഹേഷ് ബാബു അഭിനയിച്ചത്. ഡ്യൂപ്പുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അപകടരമായ ആക്ഷന്‍ രംഗങ്ങള്‍ തെല്ലും ഭയമില്ലാതെയാണ് മഹേഷ് ബാബു അവതരിപ്പിച്ചെങ്കിലും തിയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇതിനായില്ല.

പ്രതീക്ഷ രജനികാന്തില്‍

രജനികാന്ത്-ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യിലാണ് ഇറം ഗ്രൂപ്പ് ഇപ്പോള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുകയാണ്. സ്‌പൈഡറിന്റെ നഷ്ടം 2.0 നികത്തുമെന്നാണ് പ്രതീക്ഷ.

തലയും നഷ്ടം

തല അജിത് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം വിവേകവും ഇത്തരത്തില്‍ കനത്ത നഷ്ടം ഉണ്ടാക്കിയ ചിത്രമായിരുന്നു. പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി ഇനത്തില്‍ അഞ്ച് കോടിയോളം മുടക്കിയ ചിത്രം മാസ് റിലീസായിരുന്നു കേരളത്തില്‍ ഒരുക്കിയത്. പക്ഷെ ചിത്രം വിതരണത്തിന് എടുത്ത് ടോമിച്ചന്‍ മുളകുപാടത്തിന് നഷ്ടം വന്നത് രണ്ട് കോടിയോളം രൂപയാണ്.

English summary
Mahesh Babu's Spyder was a big flop in Kerala box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam