»   » മഹേഷ് ബാബുവിന്റെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല... സ്‌പൈഡറിന്റെ വ്യാജനും പുറത്ത്!

മഹേഷ് ബാബുവിന്റെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല... സ്‌പൈഡറിന്റെ വ്യാജനും പുറത്ത്!

By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രമാണ് സ്‌പൈഡര്‍. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ സ്‌പൈഡര്‍ മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം കൂടെയാണ്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം ബുധനാഴ്ചയാണ് തിയറ്ററില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പൈറസി പ്രചരിപ്പിക്കരുതെന്ന് മഹേഷ് ബാബു അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ തിയറ്റര്‍ പ്രിന്റ് പുറത്തായി.

മോഡലിംഗ് രംഗത്തുള്ളവരേക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരണവുമായി മെറീന മൈക്കിള്‍...

മമ്മൂട്ടിക്ക് പണികൊടുത്ത പൃഥ്വിരാജിന്റെ കര്‍ണന്‍ ഇപ്പോള്‍ എവിടെ? പൃഥ്വിരാജിന് മൗനം, പെട്ടത് ആര്???

spyder

ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പ് പ്രചരിച്ചതിന് പിന്നാലെ ടെലിഗ്രാം ഗ്രൂപ്പുകളിലും ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. സിനിമ റിലീസ് ചെയ്ത് തുടങ്ങിയ അന്ന് തന്നെ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമാണോ എന്ന തരത്തിലുള്ള അന്വേഷണങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളുടെ തിയറ്റര്‍ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് ആണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

120 കോടി രൂപ മുതല്‍ മുടക്കില്‍ ഇറങ്ങിയ സ്‌പൈ ത്രില്ലറാണ് ചിത്രം. റിലീസിന് മുമ്പേ നിര്‍മാതാവിന് 150 കോടി രൂപയൂടെ ലാഭം ലഭിച്ചു. ഇതില്‍ 120 കോടി ലഭിച്ചത് തിയറ്റര്‍ അവകാശം വിറ്റതിലൂടെയായിരുന്നു. എസ്‌ജെ സൂര്യയാണ് ചിതര്ത്തലില്‍ വില്ലനായി എത്തുന്നത്.

വിശാല്‍ ചിത്രം തുപ്പറിവാലന്റെ റിലീസിന് മുന്നോടിയായി ഇത്തരം വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന തമിഴ്ഗണ്‍ എന്ന ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജന്മാരെ പിടിച്ചുകെട്ടും എന്ന വാഗ്ദാനവുമായിട്ടായിരുന്നു വിശാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തിയത്.

English summary
Spyder piracy copy leaked in internet.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam