»   » പുലി വീണ്ടും പൂച്ചയാകുന്നു, പ്രതിഫലം നല്‍കിയില്ലെന്ന പരാതിയുമായി ശ്രീദേവി, ഈ കഷ്ട്കാലം എന്നു മാറും

പുലി വീണ്ടും പൂച്ചയാകുന്നു, പ്രതിഫലം നല്‍കിയില്ലെന്ന പരാതിയുമായി ശ്രീദേവി, ഈ കഷ്ട്കാലം എന്നു മാറും

Posted By:
Subscribe to Filmibeat Malayalam

പുലിയുടെ കഷ്ടകാലം മാറുന്നില്ല. ചിത്രം പുറത്തിറങ്ങിയ അന്നു മുതല്‍ നഷ്ടങ്ങളുടെ കണ്ണക്കുകള്‍ മാത്രമെ പുലിക്ക് പറയാനുള്ളൂ. തോല്‍വികള്‍ക്കൊപ്പം പരാതികള്‍ കൂടി ഉയരുമ്പോള്‍ പുലി ശരിക്കും പൂച്ചയായി മാറുകയാണ്.

ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രീദേവിക്ക് മുഴുവന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് പരാതി. ഓഫര്‍ ചെയ്ത് തുകയില്‍ ഇനിയും 50 ലക്ഷം ബാക്കി നല്‍കാന്‍ ഉണ്ടെന്നാണ് താരം പറയുന്നത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുകയാണ് ശ്രീദേവി.

Read Also : പുലിയില്‍ വമ്പന്‍ നഷ്ടം, വിതരണക്കാര്‍ നഷ്ടം നികത്താന്‍ വിജയ് യെ നേരിട്ട് ചെന്ന് കണ്ടു

-pulisreedevi

ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം ലഭിച്ചിലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. നൂറുകോടിയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് സൃഷ്ടിച്ചത്. വിതരണക്കാര്‍ക്കും നഷ്ടം മാത്രമാണ് ചിത്രം നല്‍കിയത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയ് ചിത്രങ്ങള്‍ പാരജയങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ചെറിയ ചലനങ്ങള്‍ പോലും സൃഷ്ടിക്കാന്‍ കഴിയാതെ കടന്നു പോകുന്നു.

English summary
sreedevi complaints against puli, she dint get reward for her acting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam