»   » പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി

Posted By: AkhilaKS
Subscribe to Filmibeat Malayalam

വിജയിയെ നായകനാക്കി ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി, രാജമൗലിയുടെ ബാഹുബലിയെ കടത്തി വെട്ടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി ചിലവഴിച്ച തുകയും, അതുപോലെ തന്നെ പ്രഗത്ഭരായ വ്യക്തികള്‍ പുലിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതുമായിരുന്നു, ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം.

എന്നാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്രീദേവി ഈ വാര്‍ത്തയ്ക്ക് വിശദീകരണവുമായി രംഗത്ത് എത്തിയിക്കുന്നു. ഓരോ സിനിമയ്ക്കും അതിന്റേതായ മികവുണ്ട്. ഒരിക്കലും ബാഹുബലി എന്ന ചിത്രത്തെ പുലിയുമായി താരതമ്യം ചെയ്യേണ്ടതില്ല. ബാഹുബലിയുമായി താരതമ്യം ചെയ്യുന്നു എന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും തനിയ്ക്ക് മനസിലാകുന്നില്ലെന്നും ശ്രീദേവി പ്രതികരിച്ചു. തുടര്‍ന്ന് വായിക്കുക

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി

പ്രധാനമായും, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും, അതുപോലെ തന്നെ ചിത്രത്തിലെ സ്‌പെഷ്യല്‍ ഇഫക്ടസുമാണ് ചിത്രത്തെ കൂടുതല്‍ പ്രതീക്ഷിക്കുന്നത്. തായ്‌ലന്റില്‍ നിന്നുമുള്ള കൊറിയോഗ്രാഫര്‍ യോങാണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്.

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ചിമ്പു ദേവന്റെ പുലി. അതുക്കൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രത്തെ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ശ്രീദേവി പറഞ്ഞു. ചിത്രത്തില്‍ ഒരു രാഞ്ജിയുടെ വേഷമാണ് ശ്രീദേവി അവതരിപ്പിക്കുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി ഇക്കാര്യം വ്യക്തമാക്കുന്നത്.

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി

സിനിമയില്‍ നിന്ന് ഇത്രയും കാലം വിട്ടു നിന്നുവെങ്കില്‍ അത് പൂര്‍ണമായി തന്നെയായതിരുന്നു. ഒരു സിനിമയുടെ സ്റ്റുഡിയോയില്‍ പോലും താന്‍ വന്നിട്ടില്ലെന്നും, അതുക്കൊണ്ട് തന്നെ ഇപ്പോള്‍ നോക്കുമ്പോള്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു.

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി


പുലിയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം പോലെ ഇനി തന്റെ ജീവിതത്തില്‍ ലഭിക്കില്ല. അതുക്കൊണ്ടാണ് ഒന്നും നോക്കാതെ ഇരും കൈയ്യും നീട്ടി ഈ ഓഫര്‍ സ്വീകരിച്ചതെന്നും ശ്രീദേവി പറയുന്നു.

പുലിയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നത് എന്തിന്, ശ്രീദേവി


സിനിമയോട് ആത്മാര്‍ത്ഥത കാണിക്കുന്ന നടനാണ് വിജയ്. ഒപ്പം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വിജയിക്ക് മടിയില്ലെന്നും ശ്രീദേവി പറഞ്ഞു.

English summary
sridevi says no comparison between puli and bahubali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam