»   » വളരെ പെട്ടന്ന് ഹിറ്റായി, വന്ന വേഗത്തില്‍ ഔട്ടായി, യുവ നടി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു!!

വളരെ പെട്ടന്ന് ഹിറ്റായി, വന്ന വേഗത്തില്‍ ഔട്ടായി, യുവ നടി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു!!

Posted By: Aswini P
Subscribe to Filmibeat Malayalam

തമിഴകത്ത് വളരെ പെട്ടന്ന് ഹിറ്റായതാണ് ശ്രീദിവ്യ എന്ന നടി. വരത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത അരങ്ങേറ്റം കുറിച്ച ശ്രീദിവ്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാലിപ്പോള്‍ തമിഴില്‍ ശ്രീദിവ്യയ്ക്ക് അവസരം കുറയുന്നു.

ഒടുവില്‍ പൂമരവും കാളിദാസും മാര്‍ച്ച് 9 ന് തിയറ്ററുകളിലേക്ക്! ഒപ്പം ട്രോളന്മാര്‍ക്കിട്ട് ഒരു താങ്ങും

ശിവകാര്‍ത്തികേയന്‍, വിശാല്‍, റാണ, ജിവി പ്രകാശ്, അതര്‍വ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ജോഡി ചേര്‍ന്ന് അഭിനയിച്ച ശ്രീദിവ്യ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് മടങ്ങിപ്പോയതായാണ് വാര്‍ത്തകള്‍.

ബാലതാരമായി തുടക്കം

മൂന്നാം വയസ്സില്‍ ബാലതാരമായിച്ചാണ് ശ്രീദിവ്യ സിനിമാ ലോകത്ത് എത്തിയത്. ഹനുമാന്‍ ജംഗ്ഷന്‍ എന്ന ചിത്രത്തിലൂടെ 2000 ല്‍ തുടക്കം കുറിച്ചു. പിന്നീട് യുവരാജ്, വീട് എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു

നായികയായി തുടക്കം

മന്‍സാര എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു തുടങ്ങി. ബസ് സ്റ്റോപ്പാണ് മറ്റൊരു തെലുങ്ക് ചിത്രം. എന്നാല്‍ തെലുങ്ക് സിനിമാ ലോതത്ത് വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രീദിവ്യയ്ക്ക് കഴിഞ്ഞില്ല.

തമിഴിലേക്ക്

വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ തമിഴകത്ത് എത്തിയത്. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ശ്രീദിവ്യയ്ക്ക് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

പിന്നെ തിരക്കായി

തമിഴകത്ത് പിന്നെ ശ്രീദിവ്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവ, വെള്ളക്കാര ദുരൈ, കാക്കി സട്ടൈ, ഏട്ടി, ബാംഗ്ലൂര്‍ ഡെയ്‌സ്, പെന്‍സില്‍, മരുത്, കശ്‌മോര, തുടങ്ങയി ചിത്രങ്ങളുമായി ശ്രീദിവ്യ തിരക്കിലായി.

അവസരം കുറയുന്നു

എന്നാല്‍ തമിഴകത്ത് പുതിയ നായികമാര്‍ എത്തിയതോടെ ശ്രീദിവ്യയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു. തമിഴകത്ത് പെട്ടന്ന് ഹിറ്റായ നടി അതുപോലെ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്.

തെലുങ്കിലേക്ക്

ഈ സാഹചര്യത്തില്‍ മാതൃഭാഷയിലേക്ക് മടങ്ങുകയാണ് ശ്രീദിവ്യ. തെലുങ്ക് ചിത്രങ്ങളിലാണത്രെ ഇപ്പോള്‍ ശ്രീദിവ്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചില പ്രൊജക്ടുകള്‍ തെലുങ്കില്‍ നിന്നും വന്നിട്ടുണ്ടത്രെ.

English summary
sridivya returns telugu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam