»   » ഐറ്റം ഡാന്‍സുമായി സരികയും

ഐറ്റം ഡാന്‍സുമായി സരികയും

Posted By:
Subscribe to Filmibeat Malayalam
Sarika
ഐറ്റം ഡാന്‍സ് എന്നു കേട്ടാല്‍ ബി ടൗണിലെ ഒട്ടുമിക്ക നായികമാരും രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിപ്പുറപ്പെടും. പണി കുറവ്, പ്രതിഫലം കൂടുതല്‍ ഇതാണ് ഐറ്റം നമ്പറിന്റെ രസതന്ത്രം.

ഇങ്ങനെ നായികമാര്‍ ക്യൂ നില്‍ക്കുമ്പോഴും ബിജോയ് നമ്പ്യാര്‍ ഐറ്റം നമ്പറിനായി തിരഞ്ഞെടുത്തത് കമലഹാസന്റെ മുന്‍ ഭാര്യ സരികയെയാണ്. എന്തിനും ഒരു വൈറൈറ്റി വേണ്ടേ എന്നാവും സംവിധായകന്‍ ചിന്തിച്ചിട്ടുണ്ടാവുക. ആടിപ്പാടാന്‍ താന്‍ റെഡിയാണെന്ന് സരിക സംവിധായകനെ അറിയിച്ചു കഴിഞ്ഞു

പ്രായം അന്‍പത് പിന്നിട്ടെങ്കിലും ഐറ്റം നമ്പര്‍ ചെയ്യാനുള്ള ബാല്യമൊക്കെ തനിക്കുണ്ടെന്നാണ് സരികയുടെ പക്ഷം. എന്തായാലും പ്രേക്ഷകരെ ഒന്ന് ഞെട്ടിക്കാന്‍ തന്നെയാണ് നടിയുടെ തീരുമാനം.

വിക്രമിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന 'ഡേവിഡി'ലൂടെയാണ് സരിക മാദകനൃത്തവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വിക്രമിന് പുറമേ ലാറ ദത്ത, താബു, ഇഷാ ഷെര്‍വാണി, അനുപം ഖേര്‍ എന്നിവരും അണി നിരക്കുന്ന ചിത്രം ഒരേ സമയം ഹിന്ദിയിലും തമിഴിലുമായാണ് ഒരുക്കുന്നത്. സരികയുടെ നൃത്തം ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പില്‍ മാത്രമേ ഉണ്ടാകൂവെന്നാണ് അറിയുന്നത്.

English summary
Vikram next movie will be David which is a bilingual to shot in Tamil and Hindi, and movie has a Item dance and it is said that Sarika.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam