For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു പ്രസവത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന കാര്യങ്ങള്‍; ഞാന്‍ സന്തുഷ്ടയാണെന്ന് പറഞ്ഞ് അവതാരക ശ്രുതി

  |

  ഈ വര്‍ഷം നിരവധി നടിമാരാണ് ഗര്‍ഭിണിമാരായിരിക്കുന്നത്. ഓരോരുത്തരും ഗര്‍ഭകാലം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസവം വേറിട്ട രീതിയിലാക്കി ജനശ്രദ്ധ നേടിയെടുത്ത താരദമ്പതിമാരും കൂട്ടത്തിലുണ്ട്. നടന്‍ നകുലും ടെലിവിഷന്‍ അവതാരകയും ഷെഫുമായ ശ്രുതി നകുലുമാണ് വാട്ടര്‍ ബെര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞത്.

  പ്രസവത്തെ കുറിച്ചുള്ള ആകുലതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് ഇരുവരും പൊതുസമൂഹത്തോട് വിളിച്ച് പറയുകയാണ്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം പൂര്‍ണ ആരോഗ്യവതിയായി നില്‍ക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രുതി നകുല്‍. ഒപ്പം ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളുടെ പേരില്‍ നടക്കുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് കൂടി താരം സൂചിപ്പിക്കുന്നു.

  nakul-sruthi-

  'നിങ്ങളുടെ തിളക്കം കുറക്കാന്‍ ആരെയും അനുവദിക്കരുത്. സൗന്ദര്യം ഉള്ളിലാണെന്ന് മാത്രം ഓര്‍മ്മിക്കുക. അതിന് വേണ്ടി കുറച്ച് സമയം മാറ്റി വെക്കുക. എല്ലാ ശരീരങ്ങളും, ഓരോ പ്രസവങ്ങളും, ജനിക്കുന്ന കുഞ്ഞുങ്ങളുമെല്ലാം വേറിട്ടതാണ്. എല്ലാവരിലും ഒരു പുരോഗതിയുണ്ട്. അമ്മയാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്തിനാണ് ഈ പേടിയില്‍ തന്നെ നില്‍ക്കുന്നത്. യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ടത് പോലെയാണ് ഈ പേടിയെ ആളുകള്‍ ആഘോഷിക്കുന്നത്' ്' എന്നുമാണ് പുതിയ ചിത്രത്തിന് ശ്രുതി ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.

  ഗര്‍ഭിണിയായെന്ന് അറിഞ്ഞ സമയം മുതല്‍ എല്ലാ സ്ത്രീകളെയും പോലെ ശ്രുതിയും ആശങ്കകളിലും ആകാംഷയിലുമൊക്കെ ആയിരുന്നുവെന്ന് നേരത്തെ നകുല്‍ പറഞ്ഞിട്ടുണ്ട്. ആദ്യ പ്രസവം ആയത് കൊണ്ട് തന്നെ പേടിയും ഉണ്ടായിരുന്നു. കൃത്യമായി ഡോക്ടര്‍മാരെ കാണുകയും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും എന്തോ ഒരു കുറവ് തോന്നി.

  nakul-sruthi-

  കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന്റെ പല രീതികളും കണ്ട ശ്രുതിയാണ് പുതിയൊരു രീതി പരീക്ഷിക്കാമെന്ന് ആദ്യം പറയുന്നത്. അങ്ങനെയാണ് ഹൈദരാബാദില്‍ കുഞ്ഞുങ്ങള്‍ക്ക് നാച്യുറലായി ജന്മം കൊടുക്കുന്ന സ്ഥലമുണ്ടെന്ന് കണ്ടെത്തുന്നത്. വാട്ടര്‍ ബെര്‍ത്തിലൂടെ കുഞ്ഞിന് ജന്മം കൊടുക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ തിരഞ്ഞെടുത്ത രീതി കാലഹരണപ്പെട്ടതാണെന്ന് കരുതുന്ന ആളുകളുണ്ട്.

  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

  എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം അടക്കമുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുമായിരുന്നു പ്രസവം. ഞങ്ങള്‍ ചെയ്തത് നിങ്ങള്‍ ചെയ്യണമെന്നില്ല. ഇതേ കുറിച്ച് പഠനം നടത്തി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തങ്ങളിലൂടെ മറ്റൊരാള്‍ക്ക് കൂടി പ്രചോദനമാവുകയാണെങ്കില്‍ അത് വലിയ കാര്യമാണെന്ന് ഒരു അഭിമുഖത്തില്‍ താരദമ്പതിമാര്‍ തുറന്ന് പറഞ്ഞിരുന്നു.

  ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

  Read more about: nakul നകുല്‍
  English summary
  Sruti Nakul Opens Up About How Pregnant Women Are Body Shamed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X