»   » ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ നഗരത്തില്‍ അനുദിനം ചൂട് കൂടിക്കൂടി വരുകയാണ്. ചൂടും പവര്‍കട്ടുമെല്ലാം ചേര്‍ന്ന് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമാവുകയാണിവിടെ. പുറത്തിറങ്ങിയാല്‍ കരിഞ്ഞുപോകുന്ന തരത്തിലുള്ള ചൂടിനോട് മല്ലിടാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ല.

തമിഴ് താരങ്ങളും ചൂടിനെ ശപിയ്ക്കുകയാണ്. ഷൂട്ടിങ് സ്ഥലങ്ങളിലെ ചൂടുകാരണം താരങ്ങളില്‍ പലരും അസ്വസ്ഥരാവുകയാണ്. ഇതിനിടെ ചിലരെല്ലാം ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശരാജ്യങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കാനും പോയിട്ടുണ്ട്.

ഷൂട്ടിങ്ങിനായി വിദേശത്തുപോയവര്‍ക്കും അതൊരു ആശ്വാസമായി മാറിയിരിക്കുകയാണ്

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

വിശ്വരൂപം രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബാങ്കോക്കില്‍ കഴിയുന്ന കമല്‍ ഹസന്‍ കുറച്ചുനാളത്തേയ്ക്ക് ചെന്നൈ ചൂടില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. ദീപാവലിയ്ക്ക് റിലീസ് ചെയ്യത്തക്കരീതിയിലാത്രേ വിശ്വരൂപം 2 തയ്യാറാവുന്നത്. ബാങ്കോക്കില്‍ തിരക്കിട്ട ചിത്രീകരണത്തിലാണ് കമല്‍ഹസന്‍. പൂജ കുമാറും ആന്‍ഡ്രിയ ജെര്‍മ്മിയയും വിശ്വരൂപം 2ലും കമലിനൊപ്പമുണ്ട്.

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

തമിഴിലും, തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിരക്കുള്ള നടിയാണിപ്പോള്‍ തമന്ന. വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ അമേരിക്കയിലെ അറ്റ്‌ലാന്റയിലേയ്ക്ക് പറന്നിരിക്കുകയാണിപ്പോള്‍ താരം. കുടുംബത്തിനൊപ്പമാണ് തമന്ന അറ്റ്‌ലാന്റയില്‍ വെക്കേഷന് പോയിരിക്കുന്നത്. അവിടത്തെ സുഖകരമായ കാലാവസ്ഥയില്‍ പല സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടുകയാണത്രേ താരം.

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ചെന്നൈയിലെ ചൂടില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ് സൂര്യ. കുടുംബത്തിനൊപ്പമാണ് സൂര്യയുടെ ഒഴിവുകാലം. സിങ്കം 2 വിന്റെ ഓഡിയോ ലോഞ്ചിനായി സൂര്യ അധികം വൈകാതെ ചെന്നൈയില്‍ തിരിച്ചെത്തും.

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

ചൂടില്‍ നിന്നും അല്‍പം ആശ്വാസം നേടാനും തിരക്കുകളില്‍ നിന്നുമാറി വിശ്രമിയ്ക്കാനുമായി ശ്രുതി തിരഞ്ഞെടുത്തത് സ്വിറ്റ്‌സര്‍ലാന്റ് ആയിരുന്നു. ഒരാഴ്ചനീണ്ട വിശ്രമത്തിന്‌ശേഷം കഴിഞ്ഞ ദിവസമാണ് ശ്രുതി തിരിച്ചെത്തിയത്.

ചെന്നൈ പൊള്ളുന്നു, കുളിരുതേടി താരങ്ങള്‍

സംവിധായകന്‍ ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രവുമായി ബന്ധപ്പെട്ട് ന്യൂസിലാന്റിലാണ് വിക്രം. അമി ജാക്‌സണാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായികയായി അഭിനയിക്കുന്നത്. വിക്രം-ശങ്കര്‍ ടീമിന്റെ രണ്ടാമത്തെ ചിത്രമാണിത്. മുമ്പ് അന്യന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇവര്‍ ഒന്നിച്ചത്.

English summary
Tamil stars including Kamal Hassan, Surya and Vikram are cooling it off at international locations, either on holiday or on work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam