»   » ഹന്‍സികയെ ' ചിന്ന ഖുശ്ബു' എന്ന് വിളിക്കരുത്! ഇത് ഖുശ്ബുവിന്റെ അന്ത്യശാസനം..!

ഹന്‍സികയെ ' ചിന്ന ഖുശ്ബു' എന്ന് വിളിക്കരുത്! ഇത് ഖുശ്ബുവിന്റെ അന്ത്യശാസനം..!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയാല്‍ തമിഴ് താരങ്ങളെ മുതിര്‍ന്ന താരങ്ങളുടെ പേര് ചേര്‍ത്ത് വിളിക്കുന്നത് സാധാരണമാണ്. വിജയ്‌യെ ഇളയദളപതി എന്ന് വിളിച്ചതും ഇത്തരത്തില്‍ തന്നെ. എന്നാല്‍ ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിക്കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാല്‍ ഖുശ്ബു.

അക്‌സര്‍ 2 നായികയുടെ ശരീരത്തില്‍ കടന്ന് പിടിച്ച് ആരാധകര്‍, കണ്ണടച്ച് അണിയറ പ്രവര്‍ത്തകരും!

ചിന്ന ഖുശ്ബു എന്ന പേരിലാണ് ഹന്‍സിക തമിഴകത്ത് അറിയപ്പെടുന്നത്. ഖുശ്ബുവുമായുള്ള രൂപ സാദൃശ്യമാണ് ഇങ്ങനെ വിളിക്കാന്‍ കാരണം. എന്നാല്‍ ഇനി അങ്ങനെ വിളിക്കരുതെന്നാണ് ഖുശ്ബുവിന്റെ ആവശ്യം. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഹന്‍സികയ്ക്ക് ഐഡന്റിറ്റിയുണ്ട്

ഹന്‍സികയ്ക്ക് അവരുടെ അമ്മ നല്ലൊരു പേരിട്ടിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയാണ്. അവളെ ഹന്‍സിക എന്ന് വിളിക്കു. അവള്‍ക്കൊരു ഐഡന്റിറ്റിയുണ്ട്. ഖുശ്ബുവിനേേേപ്പാലെ ആകണമെന്ന് കരുതിയല്ലല്ലോ സിനിമയില്‍ വന്നത്. പിന്നെ എന്തിനാണ് അവളെ ഖുശ്ബു എന്ന് വിളിക്കുന്നതെന്നും താരം ചോദിക്കുന്നു.

അങ്ങനെ വിളിക്കുന്നത് തെറ്റാണ്

ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നത് തെറ്റാണ്. താന്‍ സാവിത്രിയേപ്പോലെ ഇരിക്കുന്നു എന്നതുകൊണ്ട് ചിന്ന സാവിത്രി, ചിന്ന പത്മിനി എന്നൊക്കെ വിളിച്ചാല്‍ തനിക്ക് ദേഷ്യം വരും. തനിക്കൊരു ഐഡന്റിറ്റിയുണ്ട് അത് നിലനിര്‍ത്താനാണ് താന്‍ കഷ്ടപ്പെടുന്നതെന്നും ഖുശ്ബു പറയുന്നു.

ഒന്നോ രണ്ടോ തവണ കുഴപ്പമില്ല

സാവിത്രി, പത്മിനി തുടങ്ങിയവരൊക്കെ വലിയ നടികളാണ്. പക്ഷെ എപ്പോഴും തന്നെ അവരുമായി താരതമ്യം ചെയ്താല്‍ തനിക്ക് ദേഷ്യം വരും. അതുപോലെ ഒന്നോ രണ്ടോ തവണയോ ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിച്ചാല്‍ കുഴപ്പിമില്ലെന്നും താരം പറഞ്ഞു.

ധനുഷിന്റെ നായിക

ധനുഷ് നായകനായി എത്തിയ മാപ്പിളൈ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക തമിഴിലേക്ക് എത്തിയത്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പ്രഭുദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രമായിരുന്നു ഹന്‍സികയെ താരമാക്കിയത്. പിന്നീട് വേലായുധം, ഒരു കല്‍ ഒരു കണ്ണാടി, സിങ്കം 2, മാന്‍ കരാട്ടെ തുടങ്ങിയ ചിത്രങ്ങളില്‍ ഹന്‍സിക നായികയായി.

English summary
Stop calling Hansika as Chinna Kushbu, says Khushbu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam