സുചി ലീക്ക്‌സ്: ഗായിക സുചിത്രയെ കാണാനില്ലെന്ന് സഹോദരി, താന്‍ എവിടെയും പോയിട്ടില്ലെന്ന് സുചിത്രയും
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു സുചി ലീക്‌സ്. പ്രശസ്ത ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്ററിലൂടെ താരങ്ങളുടെ നഗ്നദൃശ്യങ്ങളും സ്വകാര്യ നിമിഷത്തിലെ രംഗങ്ങളുമെല്ലാം പുറത്ത് വന്നത്. സുചി ലീക്‌സ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്.
എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സുചിത്രയെ കാണാനില്ലെന്ന് പരാതിയുമായി അടുത്തിടെ ഗായികയുടെ സഹോദരി രംഗത്ത് എത്തിയിരുന്നു. പിന്നാലെ താന്‍ എവിടെയും പോയിട്ടില്ലെന്ന് സുചിത്രയും വ്യക്തമാക്കിരിക്കുകയാണ്.

2017 ല്‍ നടന്ന സംഭവത്തിന് ശേഷം സിനിമകളിലോ സമൂഹ മാധ്യമങ്ങളിലോ സുചിത്ര സജീവമായിരുന്നില്ല. ഇപ്പോള്‍ സുചിത്രയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി സുനിത പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ സുനിതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര. താന്‍ എവിടെയും പോയിട്ടില്ല.
എനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലീനിക്കില്‍ കൊണ്ട് വിട്ടു. ക്ലീനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും സമ്മതിച്ചില്ല. പരാതിയിക്ക് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും സുചിത്ര ആരോപിക്കുന്നു.


Click it and Unblock the Notifications











