twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉര്‍വശി അന്ന് കുഞ്ഞിന് ജന്മം നല്‍കി ഇരിക്കുകയായിരുന്നു; എനിക്ക് അവരെ അത്രയും ഇഷ്ടമാണ്, സുധ കോങ്കര

    |

    തിയറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് മാസങ്ങള്‍ ഒരുപാടായി. സിനിമകള്‍ കാണാന്‍ കഴിയാത്ത സങ്കടത്തിലിരുന്ന പ്രേക്ഷകര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അതിനും അവസരമുണ്ടാക്കി. ഓണ്‍ലൈനിലൂടെ സിനിമകളുടെ റിലീസ് മനോഹരമായി തന്നെ നടക്കുന്നുണ്ട്. ഏറ്റവും പുതിയതായി തമിഴില്‍ നിന്നും സൂര്യ നായകനായി അഭിനയിച്ച സുരൈ പോട്ര് എന്ന ചിത്രമാണ് റിലീസ് ചെയ്തത്.

    മലയാളത്തില്‍ നിന്നും ഉര്‍വശിയും അപര്‍ണ ബാലമുരളിയും ആയിരുന്നു ചിത്രത്തിലെ നായികമാര്‍. ഇരുവരുടെയും അഭിനയം വലിയെ കൈയടി വാങ്ങി കൊടുത്തിരുന്നു. ഒരാഴ്ചയായി എല്ലാ മാധ്യമങ്ങളും ഈ രണ്ട് നായികമാരെ കുറിച്ചുമാണ് പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായിക സുധ കോങ്കര ഇവരെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.

    ഉര്‍വശിയെ കുറിച്ച് സംവിധായിക

    ചെറുപ്പം മുതലേ ഞാന്‍ ഉര്‍വശി മാഡത്തിന്റെ വലിയൊരു ആരാധികയാണ്. അവരുടെ മുന്താനെ മുടിച്ച് എന്ന സിനിമയൊക്കെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. അന്ന് തൊട്ട് ഞാന്‍ അവരുടെ ആരാധികയാണ്. ഞാന്‍ അവരടുെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അവര്‍ വേറെ ലെവലാണ്. തമിഴില്‍ ഈയടുത്ത് അവര്‍ ചെയ്തതെല്ലാം കോമഡി ടച്ചുള്ള കഥാാത്രങ്ങളായിരുന്നു. പക്ഷേ, ഞാന്‍ അവര്‍ മലയാളത്തില്‍ ചെയ്തിട്ടുള്ള ഗംഭീര സിനിമകള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവരെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്. മാരന്റെ അച്ഛന്‍ മരിച്ചതിന് ശേഷമുള്ള ഇമോഷണല്‍ രംഗത്തില്‍ എത്ര ബ്രില്ല്യന്റ് ആയാണ് അവര്‍ അഭിനയിച്ചതെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ സുധ പറയുന്നു.

    ഉര്‍വശിയെ കുറിച്ച് സംവിധായിക

    മലയാളത്തില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെയൊരു കഥാപാത്രം അവര്‍ തമിഴില്‍ ചെയ്തിട്ടില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ അവരുടെ ടാലന്റിനെ എന്റെ സിനിമയ്ക്കായി ഉപയോഗപ്പെടുത്തി എന്ന് മാത്രം. എന്നേക്കാളും വലിയ ഉര്‍വശി ഫാന്‍ ഈ ലോകത്തുണ്ടാവില്ല. എനിക്ക് അവരെ അത്രയും ഇഷ്ടമാണ്. അവര്‍ സമ്മതിച്ചാല്‍ എന്റെ എല്ലാ സിനിമകളിലും അവരുണ്ടാകും.

     ഉര്‍വശിയെ കുറിച്ച് സംവിധായിക

    ഞാനെന്റെ ആദ്യ ചിത്രം (ദ്രോഹി-2010) ചെയ്യുന്ന സമയം. പൂനം ബജ്വ ചെയ്ത കഥാപാത്രത്തിന്റെ പ്രായമായയ കാലഘട്ടം ചെയ്യാന്‍ ഞാന്‍ സമീപിച്ചത് ഉര്‍വശി മാഡത്തിനെ ആയിരുന്നു. അവരുടെ രീതിയില്‍ ആ കഥാപാത്രത്തെ പൂനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഉര്‍വശി മാഡത്തിന് ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചില്ല. അവര്‍ക്ക് അന്ന് കുഞ്ഞ് ഉണ്ടായിരിക്കുന്ന സമയമാണ്. പക്ഷേ ഞാന്‍ അവരെ കൊണ്ട് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു.

    ഉര്‍വശിയെ കുറിച്ച് സംവിധായിക

    പൂനത്തിന്റെ കഥാപാത്രത്തിന് വയസാകുമ്പോഴുള്ള ഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഉര്‍വശിയാണ്. ലോക്ഡൗണില്‍ 'ഇളമൈ ഇതോ ഇതോ' ചെയ്യാന്‍ തീരുമാനിച്ച്, അതിന്റെ കഥ ഓകെ ആയപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ഉര്‍വശി എന്ന പേരായിരുന്നു. ആ സിനിമയില്‍ അവരെയാണ് ആദ്യം തീരുമാനിച്ചത്. മലയാളത്തില്‍ ഈയടുത്ത കാലത്ത് ഉര്‍വശി മാഡം അതിമനോഹരമായ ഒരു കഥാപാത്രം ചെയ്തിരുന്നല്ലോ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അവരെ കാണാന്‍ എന്ത് രസമാണ്. കുറച്ച് രംഗങ്ങളിലെ അവര്‍ വരുന്നുള്ളു. പക്ഷേ എന്തൊരു സ്‌ട്രോങ് ആയിരുന്നു ആ കഥാപാത്രം. കല്യാണിയുമായുള്ള അവരുടെ കോംപിനോഷനും വളരെ മനോഹരമായിരുന്നു. തീര്‍ച്ചയായും അവരെ വച്ച് ഇനിയും ഞാന്‍ സിനിമയെടുക്കും. അങ്ങനെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

    ഉര്‍വശിയെ കുറിച്ച് സംവിധായിക

    കഴിവുറ്റ നടിയാണ് അപര്‍ണയും ഉര്‍വശിയും. സുരൈ പോട്ര് എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി ഇവരെക്കാള്‍ മികച്ച പ്രതിഭകള്‍ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അപര്‍ണ ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ആക്ടര്‍ ആണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടപ്പോഴാണ് അപര്‍ണ ബാലമുരളിയെ ഞാന്‍ ശ്രദ്ധിച്ചത്. ആ സിനിമയില്‍ അവള്‍ വളരെ മനോഹരമായിരുന്നു. ജി.വി പ്രകാശിനൊപ്പം സര്‍വം താളമയം എന്ന ചിത്രം അപര്‍ണ ചെയ്തിരുന്നു. ജി.വി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ജി.വി യോട് പല തവണ എന്നെ കാണണമെന്നും പരിചയപ്പെടുത്തി കൊടുക്കണമെന്നും അപര്‍ണ ആവശ്യപ്പെട്ടിരുന്നു.

    Recommended Video

    Manju warrier's applause to soorarai pottru team | FilmiBeat Malayalam
     ഉര്‍വശിയെ കുറിച്ച് സംവിധായിക

    അപര്‍ണ എന്നെ കാണാന്‍ വരുമ്പോള്‍ ഒരു സിംപിള്‍ ചുരിദാര്‍ ധരിച്ച് വരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അപര്‍ണ എന്നെ കാണാന്‍ ചെന്നൈയിലെ ഓഫീസിലെത്തി. വളരെ സിംപിള്‍ ആയ സല്‍വാറും വെളുത്ത ദുപ്പട്ടയും ആയിരുന്നു വേഷം. ആ വേഷത്തിലും അവര്‍ വേറിട്ട് നിന്നു. അവരുടെ കണ്ണുകള്‍... എന്തൊരു കരുത്തായിരുന്നു, ആ നോട്ടത്തിന്. കാണാന്‍ വന്ന ദിവസം തന്നെ അപര്‍ണയ്ക്ക് രണ്ട് രംഗങ്ങള്‍ അഭിനയിക്കാന്‍ കൊടുത്തു. സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രംഗങ്ങളാണ് കൊടുത്തത്. മാരനോട് വിവാഹം ചെയ്യാന്‍ താല്‍പര്യമില്ല എന്ന് പറയുന്ന രംഗവും ട്രെയിനിലെ ഒരു രംഗവുമാണ് അഭിനയിക്കാന്‍ പറഞ്ഞത്. ഫുള്‍ മധുരൈ സ്ലാങ്ങില്‍. അവള്‍ എന്നെ ഞെട്ടിച്ചു.

    English summary
    Sudha Kongara About Aparna Balamurali And Urvashi's Acting Skill
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X