twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും ചില്ലിലൂടെ മകന്റെ ചിത്രം പകർത്തി സുഹാസിനി, ഒപ്പം സന്തോഷ വാർത്തയും

    |

    കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് ജനങ്ങൾ. തങ്ങളുടെ സകല തിരക്കുകളും നിർത്തിവെച്ച് വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകൾ സ്വദേശത്ത് അഭയം പ്രാപിച്ചിരിക്കുകയും സ്വയം ഐസൊലേഷനിലേയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 ബാധയെ തുടർന്ന് ൻടി സുഹാസിനിയുടേയും മണിരത്നത്തിന്റേയും മകൻ നന്ദൻ ലണ്ടനിൽ നിന്ന് മടങ്ങി എത്തിയിരുന്നു. നന്ദൻ സ്വയം ഹോം ക്വാറന്റൈനിൽ പോകുകയും ചെയ്തിരുന്നു. നടി സുഹാസിനിയായിരുന്നു ഈ വിവരം ആരാധകരോട് പങ്കുവെച്ചത്. ഇപ്പോഴിത നന്ദന്റെ ക്വാറന്റൈൻ കാലം അവസാനിക്കാൻ പോകുകയാണ്. സുഹാസിനി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

    suhasini

    ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു സുഹാസിനിയുടെ വെളിപ്പെടുത്തൽ. വളരെ സന്തോഷത്തിലാണ് നന്ദൻ. ധാരളം ചീസ് ഒക്കെയിട്ട് അവന്റെ പ്രിയപ്പെട്ട പാസ്ത ഞാനുണ്ടാക്കി കൊടുത്തു. നന്ദന്റെ സെൽഫ് ക്വാറന്റൈൻ ഉടൻ അവസാനിക്കും. അവൻ തനിച്ചല്ല കൂട്ടിന് അവന്റെ പുസ്തക കൂമ്പാരങ്ങളുണ്ട്. കൂടെ നായക്കുട്ടി ഷെല്ലിയും.... ഗ്ലാസിന് അപ്പുറത്ത് നിന്നുമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സുഹാസിനി കുറിച്ചു.

     തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത്

    മകന്റെ ക്വാറന്റൈൻ ദിനത്തെ കുറിച്ചുള്ള സുഹാസിനിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും മറ്റും ചർച്ച വിഷയമായിരുന്നു. ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങി എത്തി. രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ല. പക്ഷെ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അഞ്ചാം ദിവസമാണ്. . ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുയും ചെയ്തു. ഭക്ഷണവും വസ്ത്രവും ദൂരെ വന്ന് നൽകും.

    അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകും. അവന് വൈറസ് ഇല്ല എന്ന് ഓർക്കുക. പക്ഷെ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ആവശ്യമാണ്.. അന്നും മകനോടെപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

     ജീവനാണ് പ്രധാനം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 കോടി നൽകി അക്ഷയ് കുമാർ ജീവനാണ് പ്രധാനം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 കോടി നൽകി അക്ഷയ് കുമാർ

    കൊവിഡ് 19 എതിരെയുളള പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി രാജ്യം മുഴുവനും ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്. 21 ദിവസത്തേക്കാണ് രാജ്യം അടച്ചിട്ടിരിക്കുന്നത്. നിങ്ങൾ എവടെയാണോ ഇപ്പോഴുളളത് അവിടെ തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശവുമുണ്ട്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാരിനോടൊപ്പം സംസ്ഥാന സർക്കാരുകളും കൂടെ തന്നെയുണ്ട്.

    സുഹാസിനി ഇൻസ്റ്റഗ്രാം പോസ്റ്റ്

    English summary
    Suhasini Mani Ratnam talks to son Nandan, in quarantine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X