For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് ദിവസമായി, ഞാനവനെ കാണുന്നത് ഗ്ലാസിനപ്പുറം നിന്നാണ്, മകനെ കുറിച്ച് സുഹാസിനി

  |

  കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് ജനങ്ങൾ. സ്വമേധയാൽ തന്നെ ഹോം ക്വാറന്റൈനിലാണ്. സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് താരങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി സ്വയം ഐസൊലേഷനിലേയ്ക്ക് പോയിരിക്കുകയാണ്. വിദേശരാജ്യത്ത് താമസിക്കുന്നവർ നാടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

  suhasini


  മകൻ ലണ്ടനിൽ നിന്ന് തിരികെ എത്തിയ വിവരം പങ്കുവെച്ച് നടി സുഹാസിനി മണിര്തനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. കൂടാതെ മകൻ ഇപ്പോൾ ഐസൊലേഷനിലാണെന്നും താരം പറയുന്നു. സുഹാസിനിയുടെ വാക്കുകൾ... ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങി എത്തി. രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ല. പക്ഷെ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അഞ്ചാം ദിവസമാണ്. . ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുയും ചെയ്തു. ഭക്ഷണവും വസ്ത്രവും ദൂരെ വന്ന് നൽകും.

  കിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർ

  അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകും. അവന് വൈറസ് ഇല്ല എന്ന് ഓർക്കുക. പക്ഷെ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ആവശ്യമാണ്..,സുഹാസിനി കുറിച്ചു. മകനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

  വീട്ടിൽ തന്നെയുണ്ട്, ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി അമൃത സുരേഷ്

  നടി കജോളിന്റ മകൾ നിസ സിങ്കപ്പൂരിൽ നിന്ന് നാട്ടിലെത്തിയിരിക്കുകയാണ്. താരം നേരിട്ടെത്തി കൂട്ടിക്കൊണ്ട് വരുകയായിരുന്നു. സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നിസ പഠിക്കുന്നത്. കൂടാതെ ലണ്ടനില്‍ പഠിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ലണ്ടനില്‍ കുടുങ്ങിപ്പോയ ബാബില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് എത്തിയത്. അതേസമയം ഇന്ത്യയിൽ കൊവിഡ് 19 ബാധകരുടെ എണ്ണം 283 ആയിട്ടുണ്ട് ശനിയാഴ്ചപുതിയ 47 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം അതീവ ജാഗ്രതയിലൂടെയാണ് കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്.

  കൊവിഡ് 19 ന് എതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കർഫ്യൂ ആഹ്വാന ചെയ്തിട്ടുണ്ട്. മാർച്ച് 22 ന് രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയാണ് കർഫ്യൂ. സമൂഹിക സാംസ്കാരിക സിനിമ മേഖലയിലുള്ള പ്രമുഖർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

  English summary
  suhasini maniratnams son nadan in isolation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X