»   » നമിതയുടെ കസേരയില്‍ നോട്ടമിട്ട നടി

നമിതയുടെ കസേരയില്‍ നോട്ടമിട്ട നടി

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ റോള്‍ ചെയ്യാന്‍ എന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് സിനിമയിലെത്തിയ നടിമാരില്‍ പലരും പിന്നീട് കാലുമാറുന്നത് കണ്ടിട്ടുണ്ട്. ഈ പാതയിലൂടെ തന്നെയാണ് സുനൈനയും സഞ്ചരിക്കുന്നത്. നായകന്റെ സഹോദരി വേഷവും മറ്റും ചെയ്ത് ഒതുങ്ങിക്കൂടിയിരുന്ന സുനൈനയ്ക്ക് പെട്ടന്നൊരു ദിവസമാണ് മനംമാറ്റമുണ്ടായത്. കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഏത് വേഷത്തിലും താന്‍ ക്യാമറയ്ക്ക് മുന്നിലെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

പാണ്ടി ഒളിപെരുക്കി നിലയം എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടി നോട്ടമിടുന്നത് നമിതയുടെ കസേരയാണെന്ന് തെന്നിന്ത്യയില്‍ ഒരു ശ്രുതിയുണ്ട്. എന്തായാലും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സുനൈനയുടെ ശരീരപ്രദര്‍ശനം തന്നെയാണ്.

എന്നാല്‍ സിനിമയില്‍ തനിക്ക് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് നടിയുടെ വാദം. സംവിധായകന്‍ രാസു മധുവരന്‍ നിര്‍ബന്ധിച്ചതു മൂലമാണ് താന്‍ ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും നടി പറയുന്നു. എന്തായാലും ഗ്ലാമറസ് രംഗങ്ങള്‍ ഹിറ്റായതോടെ ഇത്തരം ചിത്രങ്ങളില്‍ കൂടുതലായി അഭിനയിക്കാന്‍ തന്നെയാണേ്രത നടിയുടെ തീരുമാനം.

English summary
Sunaina, who had shown a lot of promise in her early films, was in a brief hiatus — only to return with a couple of good projects including Rasu Madhuravan’s Pandi Oliperukki Nilayam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam