TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചിമ്പു ചിത്രത്തിന് ശേഷം സുന്ദര്‍ കൈകോര്‍ക്കുന്നത് ഈ മാസ് ആക്ഷന്‍ ഹീറോയ്ക്കൊപ്പം!
നടനും സംവിധായകനുമായ സുന്ദര്‍ സി പ്രിയ നായകനൊപ്പം തന്റെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സുന്ദര്‍ സി ഇപ്പോള്‍. അട്ടാരിന്ദികി ദാരേഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിമ്പുവിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം 2019 ജനുവരിയില്‍ തിയറ്ററിലെത്തും.
ചിമ്പു ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനൊപ്പം തന്നെയാണ് തന്റെ പുതിയ ചിത്രവും സുന്ദര്‍ സി പ്രഖ്യാപിച്ചത്. മദ ഗജ രാജ, ആമ്പള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിശാല്‍ സുന്ദര്‍ സിയുടെ നായികനായി എത്തുകയാണ് പുതിയ ചിത്രത്തിലൂടെ. 2019 ജനുവരിയില്‍ വിശാല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും സുന്ദര്‍ സി വ്യക്തമാക്കുന്നു. പൂര്‍ണമായും തുര്‍ക്കി ലൊക്കേഷനാകുന്ന ചിത്രം നിര്‍മിക്കുന്നത് ട്രിഡെന്റ് ആര്‍ട്സിന്റെ ബാനറില്‍ രവിചന്ദ്രനാണ്.

ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ശണ്ടക്കോഴി 2 ആണ് റിലീസിന് തയാറെടുക്കുന്ന വിശാല്‍ ചിത്രം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 2005ല്‍ പുറത്തിറങ്ങി ലിംഗുസ്വാമി ചിത്രം ശണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ്. ശണ്ടക്കോഴിക്ക് ശേഷം പുതുമുഖ സംവിധായകന് വെങ്കട്ട് മോഹന്‍, ബോഗന്‍ ഫെയിം ലക്ഷ്മണ് എന്നിവരുടെ ചിത്രങ്ങളിലാണ് വിശാല്‍ അഭിനയിക്കുന്നത്. എആര്‍ മുരുകദോസിന്റെ അസോസിയേറ്റ് ആയിരുന്നു വെങ്കട്ട് മോഹന്‍.