»   » താരപുത്രിയെ പുറത്താക്കി, ശേഷം ബ്രഹ്മാണ്ഡ ചിത്രം സംഘമിത്ര ഉപേക്ഷിക്കേണ്ടി വന്നോ? സത്യം ഇങ്ങനെയാണ്....

താരപുത്രിയെ പുറത്താക്കി, ശേഷം ബ്രഹ്മാണ്ഡ ചിത്രം സംഘമിത്ര ഉപേക്ഷിക്കേണ്ടി വന്നോ? സത്യം ഇങ്ങനെയാണ്....

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ഇനി ഒരു പഞ്ഞവുമില്ല. ബാഹുബലി തുടങ്ങിയിടത്ത് നിന്ന് നിരവധി ബിഗ് ബജറ്റ് സിനിമകളാണ് വരാന്‍ പോവുന്നത്. മലയാളത്തില്‍ നിന്നും പല ചരിത്ര പുരുഷന്മാരുടെ സിനിമകള്‍ ഒരുങ്ങുമ്പോള്‍ തമിഴില്‍ സംഘമിത്ര എന്ന പേരിലാണ് വിസ്മയ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്.

കളിയാക്കലല്ല, ആക്ഷേപ ഹാസ്യമാണ്! സലീം കുമാറിന്റെ ദൈവമേ കൈതൊഴാം k.കുമാറാകണം ഓഡിയന്‍സ് റിവ്യൂ...

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത് വിട്ടിരുന്നു. 400 കോടി ബജറ്റിലെത്തുന്ന സിനിമ ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപാകമായി പ്രചരിക്കുന്നുണ്ടായിരുന്നു. തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തയെ കുറിച്ചുള്ള പ്രതികരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത സമ്മേളനത്തിലാണ് സുന്ദര്‍ സി സംഘമിത്രയെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.

സംഘമിത്ര


തമിഴില്‍ സുന്ദര്‍ സി തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന വിസ്മയ ചിത്രമായിരുന്നു സംഘമിത്ര. ചരിത്രകഥയാണ് സിനിമയിലൂടെ പറയുന്നത്. ജയം രവി, ആര്യ, സത്യരാജ്, ദിഷ പട്ടാണി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമ ഉപേക്ഷിച്ചു...

സംഘമിത്ര ഉപേക്ഷിച്ചെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രചരണങ്ങള്‍ ശക്തമായതോടെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത സമ്മേളനത്തില്‍ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വാര്‍ത്ത സത്യമല്ല


സംഘമിത്ര ഒരു ചെറിയ സിനിമയല്ല. അതുപോലൊരു സിനിമ ചെയ്യുന്നത് അത്ര എളുപ്പമല്ല. അതിന് സിനിമയെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ വേണം. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയിരുന്നു. അതിനാല്‍ സിനിമ ഉപേക്ഷിച്ചെന്ന വാര്‍ത്ത സത്യമല്ലെന്നും സംവിധായകന്‍ പറയുന്നു.

ചിത്രീകരണം ആരംഭിക്കുന്നു...

തിരക്കഥ റെഡി ആവുന്നത് മാത്രം പോരാ. അതിനൊരു സ്റ്റോറി ബോര്‍ഡ് വേണം. ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും സുന്ദര്‍ പറയുന്നു.

ശ്രുതിയുടെ പിന്മാറ്റം


സംഘമിത്രയില്‍ നായികയായി അഭിനയിക്കുന്നത് ശ്രുതി ഹാസനെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിന് വേണ്ടി നടി കുതിര സവാരിയിലടക്കം പരിശീലനം നേടിയിരുന്നു. എന്നാല്‍ പെട്ടൊന്നൊരു ദിവസം നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. സിനിമയില്‍ നിന്നും താന്‍ തന്നെ പിന്മാറിയതാണെന്ന് ശ്രുതി പറഞ്ഞിരുന്നു.

നയന്‍താരയും ഹന്‍സികയും..

ശ്രുതി പിന്മാറിയതോടെ ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയായിരിക്കുമെന്നും അല്ലെങ്കില്‍ ഹന്‍സിക ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിഷ പട്ടാണിയുടെ പേരാണ് ഇപ്പോഴുള്ളത്.

ബിഗ് ബജറ്റ് ചിത്രം

എഡി 8ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് സിനിമ പറയുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ മുതല്‍ മുടക്ക് 400 കോടി രൂപയാണ്.

English summary
Sundar C saying about Sangamithra being dropped!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X