»   » സണ്ണി ലിയോണ്‍ ഇനി വീരമദേവി, തമിഴിലേക്ക് വരാന്‍ ആയോധന കലകള്‍ പഠിക്കുന്നു

സണ്ണി ലിയോണ്‍ ഇനി വീരമദേവി, തമിഴിലേക്ക് വരാന്‍ ആയോധന കലകള്‍ പഠിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഏറെ നാളായി സണ്ണി ലിയോണിന്റെ സൗത്ത് ഇന്ത്യാ അരങ്ങേറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയിലേക്ക് സണ്ണി ലിയോണ്‍ വരുന്നുണ്ട് എന്ന വാര്‍ത്ത വെറും കിംവദന്തികളില്‍ ഒതുങ്ങി. ഇപ്പോഴിതാ സണ്ണി തന്നെ തന്റെ സൗത്ത് ഇന്ത്യന്‍ അരങ്ങേറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.

ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു നിവിന്‍, അതിന് തെളിവാണ് ഈ വര്‍ഷം!!

എന്നാല്‍ മലയാളത്തിലൂടെയല്ല ആ വരവ്.. തമിഴ് സിനിമയിലൂടെയാണ്. !! തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ ചിത്രത്തെ കുറിച്ചുള്ള വിവരം സണ്ണി ലിയോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

വീരമദേവി

വടിവുടിയന്‍ സംവിധാനം ചെയ്യുന്ന പിരിയോഡിക്കല്‍ ചിത്രമായ വീരമദേവി എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണിന്റെ സൗത്ത് ഇന്ത്യാ പ്രവേശനം. സാമിഡ, തമ്പി വെട്ടോതി സുന്ദരം, സ്വക്കരപെട്ടി എന്നിവയാണ് വടിവുടിയന്‍ നേരത്തെ സംവിധാനം ചെയ്ത ചത്രങ്ങള്‍

പോരാളിയായി സണ്ണി

സൗത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന പ്രശസ്തയായ ഒരു പോരാളിയാണ് വീരമദേവി. സണ്ണി ലിയോണാണ് വീരമദേവിയുടെ വേഷത്തിലെത്തുന്നത്. കരിയറില്‍ ഇതാദ്യമായിട്ടാണ് സണ്ണി ലിയോണിന് ഇത്തരമൊരു വേഷം ലഭിയ്ക്കുന്നത്.

150 ദിവസം

150 ദിവസത്തെ കാള്‍ ഷെഡ്യൂളാണ് സണ്ണി ചിത്രത്തിന് നല്‍കിയിരിയ്ക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിയ്ക്കും. സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് സണ്ണി ലിയോണിപ്പോള്‍. ഇതിനായി ആയോധന കലകളും പഠിയ്ക്കുന്നുണ്ട്.

വൈറലാകുന്നു

സണ്ണി ലിയോണ്‍ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. വീരമദേവി എന്ന ഹാഷ് ടാഗോടു കൂടെയാണ് വീഡിയോയും വാര്‍ത്തയും വൈറലാകുന്നത്.

വീഡിയോ കാണാം

ഇനി പറഞ്ഞിട്ട് വിശ്വസിക്കാത്തവര്‍ ഇത് കാണൂ.. സണ്ണി ലിയോണ്‍ തന്നെ പറയുന്നു. തമിഴിലാണ് സണ്ണി ലിയോണ്‍ സംസാരിച്ചു തുടങ്ങുന്നത്. കാണൂ...

English summary
Sunny Leone Makes Tamil Debut With Veeramadevi. Posts Update

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X