»   » പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം, വിജയ് ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണിനെ ഒഴിവാക്കി

പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം, വിജയ് ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണിനെ ഒഴിവാക്കി

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ മാദക സുന്ദരി സണ്ണി ലിയോണ്‍ ഇതിനോടകം തമിഴ് ആരാധകരുടെ മനവും കവര്‍ന്നു കഴിഞ്ഞു. വടക്കരി എന്ന തമിഴ് ചിത്രത്തിലെ സണ്ണിയുടെ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

സണ്ണി ലിയോണിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ രമ്യാ നമ്പീശന്‍!

വടക്കരിയ്ക്ക് ശേഷം ഇളയദളപതി നായകനാകുന്ന ഭൈരവാ എന്ന ചിത്രത്തിലും ഒരു ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് സണ്ണിയെ ഒഴിവാക്കി എന്നാണ് പുതിയ വാര്‍ത്ത

ഭൈരവായില്‍ സണ്ണി

ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സിന് വേണ്ടി ബോളിവുഡില്‍ നിന്ന് സണ്ണി ലിയോണിനെ കൊണ്ടു വരാനായിരുന്നു അണയറ പ്രവര്‍ത്തകരുടെ തീരുമാനം.

ഒരു കോടിക്ക് ഉറപ്പിച്ചു

ഭൈരവായില്‍ ഡാന്‍സ് ചെയ്യാന്‍ വരാന്‍ തനിക്ക് ഒരു കോടി രൂപ വേണം എന്ന് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടുവത്രെ. ഒരു കോടി രൂപയ്ക്ക് ഭൈരവാ ടീം സമ്മതിയ്ക്കുകയും ചെയ്തു.

പിന്നെ എന്തു പറ്റി

എന്നാല്‍ പിന്നീട് സണ്ണി ലിയോണ്‍ ഒരു കോടിയ്ക്ക് പുറമെ തന്റെ ടീമിന്റെ യാത്രാ ചെലവും മറ്റും വഹിക്കണം എന്ന് പറഞ്ഞതോടെയാണ് നടിയെ ഒഴിവാക്കിയത്. സണ്ണി ലിയോണും ടീമും എന്ന് പറയുമ്പോള്‍ 10 പേരുണ്ട്. പത്ത് പേരെ മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തിയ്ക്കുക വലിയ ചെലവാണ് എന്ന് തിരിച്ചറിഞ്ഞതോടെ സണ്ണി വേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ഭൈരവാ എന്ന ചിത്രം

വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവാ. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയായെത്തുന്നു. ഇവരെ കൂടാതെ സതീഷ്, അപര്‍ണ വിനോദ്, ഡാനിയല്‍ ബാലാജി, മൊട്ട രാജേന്ദ്രന്‍, ഹാരിഷ് ഉത്തമന്‍, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നു.

സണ്ണി ലിയോണിന്റെ ഹോട്ട് ഫോട്ടോസിനായി

English summary
Sunny Leone says 'No' to Vijay's Bairava

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam