»   » സണ്ണി ലിയോണിന്റെ തമിഴ് അരങ്ങേറ്റം, വീരമാദേവി ഷൂട്ടിങ് തുടങ്ങി

സണ്ണി ലിയോണിന്റെ തമിഴ് അരങ്ങേറ്റം, വീരമാദേവി ഷൂട്ടിങ് തുടങ്ങി

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സണ്ണിലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റ ചിത്രമായ വീരമാദേവിയുടെ ഷൂട്ടിങ് തുടങ്ങി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ട്വിറ്ററില്‍ സണ്ണി ലിയോണ്‍ തന്നെ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ് ഷൂട്ടിങ് തുടങ്ങിയ വിവരം ആരാധകര്‍ അറിഞ്ഞത്.

Veerama Devi Shooting

വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണിയെത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

ഗ്ലാമര്‍ താരത്തിന്റെ സാന്നിധ്യം കൊണ്ടു തന്നെ ചിത്രം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കഥാപാത്രത്തിന്റെ വിജയത്തിനുവേണ്ടിയും സണ്ണിയും ഏറെ കഷ്ടപ്പെടുന്നുണ്ട്. ആറു മാസത്തെ ഷെഡ്യൂളാണ് ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. കൂടാതെ സിനിമയുടെ ആവശ്യത്തിനായി വിവിധ ആയോധനകലകള്‍ പഠിയ്ക്കുന്ന തിരക്കിലാണ് താരം.

Veeramadevi

കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തിരക്കേറിയ താരമായി മാറിയ നടിയുടെ തെന്നിന്ത്യയിലേക്കുള്ള ചുവടുമാറ്റം ബോക്‌സോഫില്‍ മുതല്‍കൂട്ടാകുമോയെന്നത് കണ്ടറിയണം. പക്ഷേ, ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പെ ചിത്രം ജനങ്ങള്‍ ഏറ്റെടുത്ത പോലെയാണെന്നാണ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

English summary
Sunny Leone starts shooting for her Tamil debut film Veeramadevi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam