twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിംഗയുടെ നഷ്ടം നികത്താന്‍ രജനികാന്ത് ഇടപെടുന്നു

    By Gokul
    |

    ചെന്നൈ: കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ലിംഗ എന്ന തമിഴ് ചിത്രം വിതരണത്തിനേറ്റെടുത്ത കമ്പനികളുടെ നഷ്ടം നികത്താന്‍ സൂപ്പര്‍താരം രജനികാന്ത് നേരിട്ട് ഇടപെടുന്നതായി റിപ്പോര്‍ട്ട്. സിനിമയുടെ വിതരണക്കാര്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയതോടെയാണ് രജനികാന്തിന്റെ ഇടപെടല്‍.

    സിനിമ നഷ്ടത്തിലായ സാഹചര്യത്തില്‍ രജനികാന്ത് ഇടപെടണമെന്ന് വിതരണക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു. വന്‍ പ്രതീക്ഷയില്‍ തീയേറ്ററുകളിലെത്തിയ ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ നിര്‍മാതാവും സംവിധായകനും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തതാണ് ഒത്തുതീര്‍പ്പിന് വിഘാതമായത്.

    lingaa-rajini

    8 കോടി രൂപയ്ക്ക് ട്രിച്ചി, തഞ്ചാവൂര്‍ ജില്ലകളില്‍ വിതരണാവകാശം നേടിയ കമ്പനി സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചപ്പോക്കിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലോ വല്ലുവര്‍ കോട്ടത്ത് വെച്ചോ ജനുവരി 10ന് നിരാഹാര സമരം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

    ഇത്തരമൊരു സമരം സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്ന് മനസിലാക്കിയതോടെയാണ് രജനീകാന്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറെടുക്കുന്നത്. നഷ്ടം സംഭവിച്ചതിനാല്‍ തങ്ങളുടെ പണം മടക്കി തരണമെന്നാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ കുസേലന്‍ അടക്കമുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രജനികാന്ത് ഇത്തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

    English summary
    Losses for 'Lingaa'; Superstar Rajinikanth Asked to Help Refund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X