For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ദിവസം കൊണ്ട് 100 കോടി മറികടന്ന് രജനികാന്തിന്റെ അണ്ണാത്തെ; ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി സിനിമ

  |

  കൊവിഡും ലോക്ഡൗണുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമാ മേഖലയെ ആയിരുന്നു. വമ്പന്‍ ബജറ്റില്‍ നിര്‍മ്മിച്ച് റിലീസിന് കാത്തിരുന്ന പല സിനിമകളും ഇനിയും റിലീസ് ചെയ്തിട്ടില്ല. മലയാളത്തിലടക്കം ബ്രഹ്മാണ്ഡ സിനിമകള്‍ പ്രതിസന്ധിയിലായിരുന്നു. അതേ സമയം രണ്ടാമതും തിയറ്ററുകള്‍ തുറക്കുമ്പോള്‍ വിചാരിച്ചത് പോലൊരു വിജയം പ്രതീക്ഷിക്കാമോ എന്ന ആശങ്കകളും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. പകുതി സീറ്റുകള്‍ മാത്രമേ ഉള്ളു എന്നതടക്കം നിരവധി പ്രതിസന്ധികളാണ് റിലീസിലൂടെ സിനിമയും നിര്‍മാതാക്കളും നേരിടേണ്ടി വരിക.

  എന്നാല്‍ പഴയ പ്രതാപത്തില്‍ സിനിമകള്‍ തിയറ്ററിലേക്ക് എത്തിക്കാമെന്ന് തെളിയിക്കുകയാണ് രജനികാന്ത് നായകനായിട്ടെത്തിയ പുത്തന്‍ ചിത്രം. ശിവയുടെ സംവിധാനത്തില്‍ പിറന്ന അണ്ണാത്തെ എന്ന സിനിമയാണ് ദീപാവലിയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മുന്‍പ് രജനികാന്ത് സിനിമകള്‍ക്ക് ലഭിച്ച പിന്തുണ ഇത്തവണയും ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. റിലീസിനെത്തി ആദ്യ രണ്ട് ദിവസം കൊണ്ട് ബോക്‌സോഫീസില്‍ വലിയൊരു കളക്ഷന്‍ നേടാനും സിനിമയ്ക്ക് സാധിച്ചു.

  സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മറ്റൊരു ആക്ഷന്‍ ചിത്രമായിട്ടാണ് അണ്ണാത്തെ ഒരുക്കിയത്. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, ജഗപതി ബാബു, നയന്‍താര, മീന, സൂരി, പ്രകാശ് രാജ്, ഖുശ്ബു, എന്ന് തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ സിനിമ ഇരുന്നൂറ്റി നാല്‍പത് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന ചിത്രമാണെന്നാണ് അറിയുന്നത്. നടന്‍ ബാല സിനിമയെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകള്‍ കേരളത്തില്‍ വൈറാലവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും അണ്ണാത്തെയുടെ പ്രദര്‍ശനം ഗംഭീരമായി തുടരുകയാണ്.

  ദീപാവലിയോട് പ്രമാണിച്ച് നവംബര്‍ നാലിനാണ് അണ്ണാത്തെ തിയറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ രണ്ട് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ റെക്കോര്‍ഡ് കളക്ഷനാണ് സിനിമ ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. അതിവേഗം നൂറ് കോടി മറികടക്കാന്‍ അണ്ണാത്തെയ്ക്ക് സാധിച്ചുവെന്നാണ് നിരൂപകര്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി ഏഴുപത് കോടിയ്ക്ക് മുകളില്‍ ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാല പങ്കുവെച്ച ട്വീറ്റിലൂടെ അണ്ണാത്തെയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടും സൂചിപ്പിച്ചിരുന്നു. റിലീസ് ദിവസം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ നിന്നായി 34.92 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടുന്നത്. ആന്ധ്രാ-തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി 3.06 കോടിയും കര്‍ണാടകയില്‍ നിന്ന് 4.31 കോടിയും കേരളത്തില്‍ 1.54 കോടിയുമാണ് അണ്ണാത്തെയ്ക്ക് ലഭിച്ചത്.

  ഇപ്പോഴും പല പ്രധാന ഇടങ്ങളിലും സിനിമ ഹൗസ്ഫുള്‍ ആയി തന്നെ പ്രദര്‍ശനം തുടരുകയാണ്. മുന്നോട്ടുള്ള ആഴ്ചകളിലെ പ്രദര്‍ശനം കൂടി കണക്കിലെടുക്കുമ്പോള്‍ വന്‍നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ അണ്ണാത്തെ അടക്കമുള്ള തമിഴ് ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. തിയറ്ററുകള്‍ രണ്ടാമതും തുറന്നെങ്കിലും സിനിമകള്‍ സജീവമായി വരുന്നതേയുള്ളു. ഇതുവരെ കേരളത്തില്‍ അന്യഭാഷ ചിത്രങ്ങളാണ് കൂടുതലായും റിലീസ് ചെയ്തിട്ടുള്ളു. എങ്കിലും സിനിമാപ്രേമികള്‍ക്ക് ആശ്വസിക്കാമെന്നാണ് കരുതുന്നത്.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥ പറഞ്ഞാണ് അണ്ണാത്തെ ഒരുക്കിയിരിക്കുന്നത്. രജനികാന്ത് ചേട്ടനായി എത്തുമ്പോള്‍ സഹോദരി വേഷത്തില്‍ അഭിനയിക്കുന്നത് കീര്‍ത്തി സുരേഷ്. കാളിയന്‍ എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. തങ്ക മീനാക്ഷി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. രജനി ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ അണ്ണാത്തെയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആദ്യം വന്ന റിവ്യൂസില്‍ പറയുന്നത്. ആക്ഷന്‍ സിനിമയാണെങ്കിലും മാസ് സീനുകളും കോമഡിയുമെല്ലാം ചേര്‍ത്ത് കുടുംബപ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പൊങ്കലിന് കണക്കാക്കിയാണ് രജനികാന്തിന്റെ സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. പേട്ട അടക്കമുള്ള സിനിമകള്‍ ആഘോഷ ദിവസം മുന്‍നിര്‍ത്തി റിലീസ് ചെയ്ത് ബോക്‌സോഫീസില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കിയവയാണ്.

  ലണ്ടനില്‍ തനിക്ക് അഞ്ച് കുട്ടികളുണ്ട്; ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ക്കൊടുവില്‍ കരീന പറഞ്ഞ മറുപടിയിങ്ങനെ

  English summary
  Superstar Rajinikanth's Movie Annaatthe Enter 100 Crore World Wide Box Office In 2 Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X