»   » അന്ന് ജ്യോതിക പ്രവചിച്ചതു പോലെ തന്നെ സംഭവിച്ചു, ഇത്തവണ സൂര്യയ്ക്ക് ഗോള്‍ അടിച്ചു !!

അന്ന് ജ്യോതിക പ്രവചിച്ചതു പോലെ തന്നെ സംഭവിച്ചു, ഇത്തവണ സൂര്യയ്ക്ക് ഗോള്‍ അടിച്ചു !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും വെച്ചു പുലര്‍ത്തുന്ന ഇരുവരം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സൂര്യ കൂടെയുണ്ട്.

ജ്യോതിക ലൊക്കേഷനിലേക്ക് പോവുമ്പോള്‍ മക്കളുടെ ചുമതല ഏറ്റെടുത്ത് സൂര്യ മാതൃകയാവാറുണ്ടെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ ജ്യോതിക വ്യക്തമാക്കിയിരുന്നു. പങ്കെടുക്കുന്ന പൊതു ചടങ്ങുകളിലെല്ലാം ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന താരദമ്പതികള്‍ തന്നെയായിരുന്നു ഇത്തവണത്തെ ഫിലിം ഫെയര്‍ ചടങ്ങിലും തിളങ്ങി നിന്നത്.

ജ്യോതികയെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നു

തന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും ജ്യോതികയാണെന്ന് സൂര്യ എപ്പോഴും പറയാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ സകല പിന്തുണയുമായി താരം കൂടെയുണ്ടായിരുന്നു.

തിരിച്ചു വരവിലും പുരസ്‌കാര നേട്ടം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് പതിപ്പായ 36 വയതിനിലൂടെയാണ് ജ്യോതിക സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രം നിര്‍മ്മിച്ചത് സൂര്യയുടെ വിതരണക്കമ്പനിയായ 2ഡി ആയിരുന്നു.

പുരസ്‌കാരം നല്‍കിയത് സൂര്യ

കഴിഞ്ഞ തവണത്തെ ഫിലിം ഫെയര്‍ പുരസ്‌കാര വേദിയിലാണ് കൗതുക മാര്‍ന്ന രംഗങ്ങള്‍ അരങ്ങേറിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയത് സൂര്യയായിരുന്നു. ദി വിന്നര്‍ ഈസ് മൈ പൊണ്ടാട്ടിയെന്നായിരുന്നു താരം അനൗണ്‍സ് ചെയ്തത്.

സൂര്യയുടെ കൈകള്‍ക്ക് നന്നായി ചേരും

ഭര്‍ത്താവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യയുടെ കൈകള്‍ക്ക് ബ്ലാക്ക് ലേഡി നന്നായി ചേരുമെന്ന് താരം പറഞ്ഞിരുന്നു. ഇത്തവണത്തെ ഫിലിം ഫെയര്‍ ജ്യോതികയുടെ പ്രവചനം ശരി വെക്കുകയും ചെയ്തു.

ജ്യോതികയുടെ പ്രവചനം തെറ്റിയില്ല

ജ്യോതിക പറഞ്ഞതു പോലെ തന്നെ ഇത്തവണത്തെ ഫിലിം ഫെയര് പുരസ്‌കാരത്തില്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് സൂര്യ്ക്കായിരുന്നു.24 എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് സൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

അന്ന് പൊണ്ടാട്ടിക്ക് ഇന്ന് പുരുഷന്

കഴിഞ്ഞ തവണ പൊണ്ടാട്ടിക്ക് ലഭിച്ച അവാര്‍ഡ് ഇത്തവണ പുരുഷന് ലഭിച്ചു. എന്തായാലും താരകുടുംബവും ആരാധകരുമെല്ലാം ഏറെ സന്തോഷത്തിലാണ്.

പുരസ്‌കാര വേദിയില്‍ തിളങ്ങി താരദമ്പതികള്‍

ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ ഏവരിടെയും ശ്രദ്ധ കവര്‍ന്നതും സൂര്യ ജ്യോതിക താരജോഡികളായിരുന്നു. കറുത്ത ഡ്രസ്സിലാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

ജ്യോതികയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്

ജ്യോതികയുടെ പുതിയ ചിത്രമായ മഗലിയാര്‍ മട്ടും നിര്‍മ്മിക്കുന്നതും സൂര്യയാണ്. ചിത്രത്തില്‍ ഡോക്യുമെന്‍ററി മേക്കറായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

കീര്‍ത്തി സുരേഷിനൊപ്പം പുതിയ ചിത്രം

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പുതിയ ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
Jyothika about Surya's award.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam