For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞതോടെയാണ് പുതിയൊരു വെളിച്ചം വന്നത്; ജ്യോതികയെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സൂര്യ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടനാണ് സൂര്യ. കേരളത്തിലും വലിയ ആരാധക പിന്‍ബലമുള്ള നടന്‍ കൂടിയാണ്. നടി ജ്യോതികയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. അഭിനയത്തിന് പുറമേ നിര്‍മാണ രംഗത്തേക്ക് കൂടി എത്തിയതോടെ സൂര്യയും ജ്യോതികയും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങി. ഏറ്റവും പുതിയതായി സൂര്യ നായകനാവുന്ന ജയ് ഭീം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.

  സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം. ഇതിനിടെ വിവാഹ ജീവിതത്തിലൂടെ തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ പുതിയ വെളിച്ചം കാണാന്‍ സാധിച്ചുവെന്ന് പറയാം. ഒപ്പം ഒരു വ്യക്തി എന്ന നിലയില്‍ തന്നെ പരിണാമപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ കുറഞ്ഞ സമയം കൊണ്ടാണ് വൈറലായി മാറിയത്.

   jyothika-suria

  'എല്ലാ കാര്യങ്ങളിലും പുതിയൊരു വെളിച്ചമായി കാണാന്‍ സാധിച്ചത് വിവാഹത്തിലൂടെ ആണെന്നാണ് സൂര്യ പറയുന്നത്. '22 വയസ് വരെ നമ്മള്‍ കണ്ട ലോകവും ബന്ധങ്ങളും വിവാഹശേഷം കാണുകയാണെങ്കില്‍ വളരെ വ്യത്യാസമുള്ളതായി തോന്നും. വിവാഹം പുതിയ വെളിച്ചത്തില്‍ കാര്യങ്ങള്‍ കാണാന്‍ തന്നെ പ്രേരിപ്പിച്ചു. ജനിച്ച് വളര്‍ന്ന സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ഒരു സ്ത്രീക്കൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുന്നത്, സിനിമ കണ്ടോ പുസ്തകങ്ങള്‍ വായിച്ചോ പഠിക്കാന്‍ കഴിയാത്ത പലതും മനസ്സിലാക്കി തരുന്ന ഒരു അനുഭവമാണ്. അപ്പോള്‍ നമ്മള്‍ സ്വന്തം മൂല്യങ്ങളുടെ വില തിരിച്ചറിയും. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് ആവുമ്പോഴോ അല്ലെങ്കില്‍ ബിസിനസ് ചെയ്യുമ്പോഴോ അതുമല്ലെങ്കില്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോഴും ഈ കാര്യങ്ങളില്‍ മാറ്റമുണ്ടാകാം.

  പ്രണയിച്ച് നടക്കുന്നതില്‍ കുഴപ്പമുണ്ടോ? റിലേഷന്‍ഷിപ്പിന് അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ച് താരപുത്രി സാറ അലി ഖാൻ

  വിവാഹത്തെ കുറിച്ച് മാത്രമല്ല തന്റെ ഭാര്യയും നടിയുമായ ജ്യോതികയുടെ കൂടെ സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. 'ഞാനൊരു സംവിധായകനോ എഴുത്തുകാരനോ അല്ല. വിശ്വസിച്ച് സിനിമകള്‍ ഒരുക്കുന്ന നിര്‍മാതാവാണ് ഞന്‍. എനിക്ക് വേണ്ടത് നല്ലൊരു തിരക്കഥയാണ്. അത് മറ്റൊരു സിനിമ മാത്രമാകാന്‍ വേണ്ടിയല്ല. ഞങ്ങള്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഓരോ സിനിമകളുടെയും സ്‌ക്രീപ്റ്റ് വ്യത്യസ്തമായിരിക്കണം. ഒപ്പം ഞങ്ങളെ ആവേശഭരിതമാക്കുന്നത് കൂടി ആയിരിക്കണം. അങ്ങനെ സംഭവിച്ചാല്‍ അതൊരു സിനിമ ആവുമെന്നും' സൂര്യ പറയുന്നു.

  Recommended Video

  ശെരിക്കും ഞങ്ങൾ Vijay Fans | 'Surya' ഡാൻസ് ചെയ്തവർ ഇവിടുണ്ട് | Special Interview | Filmibeat

  സൂര്യ നായകനായിട്ടെത്തുന്ന ജയ് ഭീം നവംബർ രണ്ടിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാവും സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ടി ജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്.

  Read more about: surya സൂര്യ
  English summary
  Suriya Opens Up About Marriage Has Helped Him Things In A New Light
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X