»   » മമ്മൂട്ടിക്ക് പിന്നാലെ ആ റെക്കോര്‍ഡ് സൂര്യയ്ക്ക്, കീര്‍ത്തി സുരേഷിനും അഭിമാനിക്കാം!

മമ്മൂട്ടിക്ക് പിന്നാലെ ആ റെക്കോര്‍ഡ് സൂര്യയ്ക്ക്, കീര്‍ത്തി സുരേഷിനും അഭിമാനിക്കാം!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ റിലീസിന് മുന്നോടിയായി ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി ഫാന്‍സ് ഷോ സംഘടിപ്പിച്ചത് മമ്മൂട്ടിയുടെ സിനിമയായ മാസ്റ്റര്‍പീസിലൂടെയാണ്. ആദ്യമായി ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡ് മെഗാസ്റ്റാറിന്റെ പേരിലാണ്. ക്രിസമ്‌സ റിലീസായെത്തിയ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി, ബ്രഹ്മാണ്ഡ ചിത്രത്തിന് മെഗാസ്റ്റാറിന്റെ ആശംസ

മമ്മൂട്ടി ചിത്രത്തിന് പിന്നാലെ സൂര്യയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയും ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

താനെ സേര്‍ന്തകൂട്ടം ലേഡീസ് ഫാന്‍സ് ഷോ

താനെ സേര്‍ന്ത കൂട്ടത്തിന് വേണ്ടി ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ദുരൈസിങ്കത്തിന് ആരാധകര്‍ ഏറെയുണ്ട്.

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലേക്ക്

പൊങ്കല്‍ റിലീസായി സിനിമ തിയേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 12 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നായികയായി കീര്‍ത്തി സുരേഷ്

തമിഴകത്തിന്റെ സ്വന്തം താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് ഈ താരപുത്രിക്ക് ലഭിച്ചിട്ടുള്ളത്. തമിഴകത്തു നിന്നും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

മറ്റ് താരങ്ങള്‍

കീര്‍ത്തി സുരേഷിനും സൂര്യയ്ക്കും പുറമെ രമ്യ കൃഷ്ണന്‍, സെന്തില്‍, സുരേഷ് ചന്ദ്ര മേനോന്‍, ആര്‍ ജെ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗാനം

മോഹന്‍ലാല്‍ ചിത്രത്തിലെ ജിമ്മിക്കി കമ്മലിനൊപ്പം ചുവടുവെച്ച ഷെറില്‍ കടവുള്‍ ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ഗാനം വൈറലായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സര്‍പ്രൈസ്

സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആക്ഷനും കോമഡിയും ഇടകലര്‍ന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് കൂടിയാണ് ജനുവരി 12 ന് അവസാനിക്കാന്‍ പോവുന്നത്.

English summary
Thane Senrtha Koottam' fils have ladies fans show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X