»   » ബിരിയാണിയുടെ വിശേഷമറിയാന്‍ സൂര്യയെത്തി

ബിരിയാണിയുടെ വിശേഷമറിയാന്‍ സൂര്യയെത്തി

Posted By:
Subscribe to Filmibeat Malayalam

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ബിരിയാണിയുടെ സെറ്റില്‍ സൂര്യയെത്തി. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. അമ്പൂരില്‍ നടക്കുന്ന രണ്ടാം ഘട്ട ചിത്രീകരണം കാണാനാണ് സൂര്യയെത്തിയത്. കാര്‍ത്തിയ്‌ക്കൊപ്പം അല്പ സമയം സെറ്റില്‍ ചെലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്. രുചിയേറിയ ബിരിയാണി ഒരുക്കാനുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഹന്‍സിക, നീതു ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന റിച്ച ഗംഗോപാദ്ധ്യായ പിന്നീട് പിന്‍മാറിയിരുന്നു.

English summary
'Biriyani' Suriya made a surprise visit to Biriyani's shooting spot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam