»   » സിങ്കം ഡാ ! കേരള ബോക്‌സോഫീസുകള്‍ കീഴടക്കി സിങ്കം3, ഒാപ്പണിങ്ങ് കളക്ഷനില്‍ ഭൈരവയെ വീഴ്ത്തി

സിങ്കം ഡാ ! കേരള ബോക്‌സോഫീസുകള്‍ കീഴടക്കി സിങ്കം3, ഒാപ്പണിങ്ങ് കളക്ഷനില്‍ ഭൈരവയെ വീഴ്ത്തി

Posted By: Nihara
Subscribe to Filmibeat Malayalam

കേരള ബോക്‌സോഫീസില്‍ ഏറ്റവു കൂടുതല്‍ ഡിമാന്‍ഡുള്ള തമിഴ് താരം സ്റ്റൈല്‍ മന്നനാണ്. തൊട്ടു പിറകില്‍ വിജയ് യും വിക്രമും സൂര്യയുമുണ്ട്. എന്നാല്‍ വിജയ് ചിത്രത്തിനേക്കാള്‍ തുക സൂര്യ ചിത്രം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. 218 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 2 കോടി 32 ലക്ഷമാണ്.

തിയേറ്റര്‍ സമരത്തിനിടയില്‍ റിലീസ് ചെയ്ത വിജയ് ചിത്രമായ ഭൈരവ 200 ഓളം തിയേറ്ററിലാണ് റിലീസ് ചെയ്തത്. 2 കോടി 16 ലക്ഷമാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. 6.8 കോടിയാണ് ആദ്യവാരത്തില്‍ ഭൈരവ കേരള ബോക്‌സോഫീസില്‍ നിന്നും നേടിയത്.

ഭൈരവയെ തകര്‍ത്ത് സിങ്കം

തമിഴകത്തു മാത്രമല്ല ഇളയദളപതിക്ക് ആരാധകര്‍ ഏറെ ഉള്ളത്. വിജയ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവര്‍ ഇങ്ങ് മലയാളക്കരയിലുമുണ്ട്. റിലീസിങ്ങ് ദിനത്തില്‍ തന്നെ 2 കോടി 16 ലക്ഷമാണ് ചിത്രം നേടിയത്. എന്നാല്‍ ഭൈരവയെ കടത്തിവെട്ടിയാണ് സിങ്കം 3 പ്രദര്‍ശനം തുടരുന്നത്.

ഭൈരവയും ദുരൈസിങ്കവും

ബോക്‌സോഫീസ് കളക്ഷനില്‍ ഭൈരവയെ തകര്‍ത്ത് സിങ്കം 3 സഞ്ചരിക്കുമോയെന്നറിയാനുള്ള ആകാക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. ആദ്യ ദിനത്തിലെ മികവ് വരും ദിനങ്ങളിലും ആവര്‍ത്തിച്ചാല്‍ അത് സംഭവിക്കും.

സിങ്കം 3 വിതരണാവകാശം

ശിവഗിരി, മസ്തി, സിങ്കം ഗ്രൂപ്പ് എന്നിവര്‍ സോപാനം എന്റര്‍ടൈയിന്‍മെന്റിലൂടെയാണ് സിങ്കം 3 കേരളത്തിലെത്തിച്ചത്. 4 കോടി 75 രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം. സൂര്യ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് ചിത്രം കേരളത്തിലെത്തിച്ചത്.

100 കോടി ക്ലബിലെത്തുമെന്ന പ്രവചനം

സിങ്കം 3 നൂറു കോടി ക്ലബിലെത്തുമെന്ന് പ്രവചിക്കപ്പെട്ട ചിത്രമാണ്. മൂന്നു ദിവസത്തിനുള്ളില്‍ 20 കോടിയിലധികം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Surya's Singam 3 beats Vijay's Bhairava in kerala boxoffice.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam