»   » തമിഴ് ജനതയുടെ വികാരം മാനിച്ച് സൂര്യ, സിങ്കം 3യുടെ റിലീസ് വീണ്ടും മാറ്റി

തമിഴ് ജനതയുടെ വികാരം മാനിച്ച് സൂര്യ, സിങ്കം 3യുടെ റിലീസ് വീണ്ടും മാറ്റി

Posted By: Nihara
Subscribe to Filmibeat Malayalam

ജെല്ലിക്കെട്ട് വിവാദത്തില്‍ തമിഴ് ജനത ഒന്നടങ്കം പ്രതിഷേധിച്ചത് നാം കണ്ടതാണ്. പാര്‍ട്ടിയുടേയോ കൊടിയുടേയോ പിന്തുണയില്ലാതെ തമിഴ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു. ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു. പിതിയ സിനിമയായ സിങ്കം 3 യുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് സൂര്യ. വന്‍വിജയമായ സിങ്കം സീരീസിലെ മൂന്നാം ഭാഗമായ സിങ്കം 3 ജനുവരി 26 ന്് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ സിങ്കം 3യുടെ റിലീസ് മാറ്റിവെച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ റിലീസ് ചെയ്ത വിജയ് ചിത്രമായ ഭൈരവയ്ക്ക് ബോക്‌സോഫീസില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ജെല്ലിക്കെട്ട് പ്രതിഷേധത്തില്‍ താരങ്ങളും അമിനിരന്നിരുന്നു. ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

സിങ്കം 3 റിലീസ് ഡേറ്റ് മാറ്റി

തമിഴ് ജനതയുടെ വികാരമറിയുന്ന താരമാണ് താനെന്ന് സൂര്യ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ജെല്ലിക്കെട്ട് പ്രതിഷേധത്തിനടയില്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പ്രകാരം ഫെബ്രുവരി വരെ കാത്തിരിക്കണം ചിത്രം തിയേറ്ററുകളിലേക്കെത്താന്‍.

ജെല്ലിക്കെട്ട് തമിഴ് ജനതയുടെ വികാരമാണ്

ജെല്ലിക്കെട്ട് തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ രീതിയില്‍ ജെല്ലിക്കെട്ട് നടത്തണമെന്നാണ് സൂര്യയുടെ നിലപാട്. പരീക്ഷ നടത്തുന്നതിനിടയില്‍ ചിലര്‍ കോപ്പിയടിക്കാറുണ്ട്. എന്നാല്‍ അതു കാരണം പരീക്ഷ നിരോധിച്ച സംഭവം ഉണ്ടായിട്ടുണ്ടോയെന്നാണ് താരം ചോദിക്കുന്നത്.

തിരക്കിനിടയിലും പ്രക്ഷോഭത്തില്‍ അണിനിരന്നു

സിങ്കം 3 യുടെ പ്രചരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു സൂര്യ. എന്നാല്‍ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ താരം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

ആരോപണങ്ങളുമായി പെറ്റയുടെ രംഗപ്രവേശം

ജെല്ലിക്കെട്ട് വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് താരത്തെ വിമര്‍ശിച്ച് മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്തുവന്നത്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് സൂര്യ വിഷയത്തിലിടപെട്ടതെന്നായിരുന്നു പെറ്റ ആരോപിച്ചത്.

English summary
Suriya's much-awaited movie C3 aka Singam 3 which was initially slated to release on January 26th gets a new release date. As per the latest update, the movie will hit the big screens on February 9th. The makers have reportedly pushed the release following the widespread Jallikattu protests in Tamil Nadu. Interestingly, Jayam Ravi’s Bogan will also be hitting the screens on the same date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam