For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാടിവാസലിനായി പരിശീലിക്കാൻ സൂര്യ രണ്ട് കാളയെ വാങ്ങി; വെട്രിമാരൻ

  |

  വെട്രിമാരൻ സിനിമകൾ എന്നും തമിഴ് സിനിമ ആസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നവയാണ്. വട ചെന്നൈ, അസുരൻ, വിസാരണൈ എന്നിവയെല്ലാം പ്രേക്ഷകർക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച ചിത്രങ്ങളാണ്. ധനുഷുമായി ചേർന്ന് ഒട്ടനവധി ഹിറ്റുകൾ തമിഴകത്തിന് സമ്മാനിച്ച വെട്രിമാരൻ ഏറ്റവും ഒടുവിൽ സുര്യയുമായാണ് ചിത്രം ചെയ്യുന്നത്.

  തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന വാടിവാസല്‍. ഇരുവരും ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.

  ഇപ്പോഴിതാ വാടിവാസലിനെ പറ്റിയും ചിത്രത്തിന് വേണ്ടി സൂര്യ എങ്ങനെയാണ് പരിശീലനം നടത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരന്‍.

  കഴിഞ്ഞ മാസം സൂര്യ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. ജെല്ലിക്കെട്ട് കാളയുമായി റോഡിലൂടെ നടക്കുന്ന താരത്തെയാണ് ദൃശ്യത്തിൽ കാണാൻ സാധിച്ചത്. തുടർന്ന് സൂര്യ കാളയുമായി പരിശീലനം നടത്തിന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

  Also Read:റോബിൻ വിഷയത്തിൽ തെറ്റിയത് ബിഗ് ബോസിന്‌

  രണ്ട് ജെല്ലികെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്നതെന്നും അതിനോടൊപ്പം ജെല്ലികെട്ട് കളിക്കാരുമായി സൂര്യ പരിശീലനം നടത്തുന്നുണ്ടെന്നും വെട്രിമാരന്‍ വെളിപ്പെടുത്തി.

  ബിഹയിന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സ് അവാര്‍ഡ് വേദിയിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞതെന്ന് വെട്രിമാരനെ ഉദ്ധരിച്ചുകൊണ്ട് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ രമേശ് ബാല ട്വീറ്റ് ചെയ്തു. ചിത്രത്തിൽ സൂര്യക്കൊപ്പം സൂരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

  ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അമീര്‍ സുല്‍ത്താൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

  Also Read: സുഹാനയുടെ ഭാവി കാമുകന് ഷാരൂഖ് നൽകിയ ഏഴ് നിർദേശങ്ങൾ

  കഴിഞ്ഞ വർഷം അവസാനമാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതിസന്ധി കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  ജല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി' എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി'യുടെ കഥയാണ് ‘വാടിവാസല്‍' എന്ന നോവല്‍.

  സി.എസ്. ചെല്ലപ്പ ‘എഴുത്ത്' എന്ന സാഹിത്യമാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്തകമാക്കുകയായിരുന്നു. 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലാണ് ‘വാടിവാസല്‍'. ഈ നോവലിന്റെ മൊഴിമാറ്റിയ പതിപ്പ് മലയാളത്തില്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍'.

  Also Read:നാനേ വരുവേനിൽ അഭിനയിക്കാൻ നിർബന്ധിതനായി; സെൽവരാഘവൻ

  'എതര്‍ക്കും തുനിന്തവൻ' എന്ന ചിത്രമാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന സൂര്യ ചിത്രം എന്ന നിലയില്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു 'എതര്‍ക്കും തുനിന്തവൻ'. പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്.

  ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്‍തത് പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സൂര്യയുടെ നാല്പതാമത് ചിത്രമായിരുന്നു 'എതിർക്കും തുനിന്തവൻ'

  കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'എതര്‍ക്കും തുനിന്തവന്റെ' നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത് തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവൻ' പ്രദര്‍ശനത്തിന് എത്തി.

  Read more about: surya vetrimaran
  English summary
  Surya bought two new bulls to get trained for the movie vaadivasal says vetrimaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X