Just In
- 18 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 24 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 27 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 34 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി വ്യോമയാന മന്ത്രാലയം
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കേരളത്തിലും തമിഴ്നാട്ടിലും തരംഗം! നടിപ്പിന് നായകന് സൂര്യയ്ക്ക് ആശംസകളുമായി സിനിമാലോകം!
തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്ക്കുന്ന സൂപ്പര്‍ താരമാണ് സൂര്യ. നടിപ്പിന് നായകന് എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യയ്ക്ക് കേരളത്തിലും വമ്പന്‍ ആരാധക നിരയാണുള്ളത്. ഇന്നിതാ സൂര്യ ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങളായി ആരാധകര്‍ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി മുതല്‍ സൂര്യയ്ക്കുള്ള ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സൂര്യയുടെ ചിത്രമടക്കമുള്ള ബെര്‍ത്ത് ഡേ കാര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ആരാധകര്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കഴിഞ്ഞു. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് ഇനി സര്‍പ്രൈസ് സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ചില സമ്മാനങ്ങള്‍ സിനിമാലോകത്ത് നിന്ന് തന്നെ എത്തിയിരിക്കുകയാണ്.

നടിപ്പിന് നായകന്റെ 44-ാം പിറന്നാള്‍ ആഘോഷം പൊടിപൊടിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സൂര്യയുടെ സഹപ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ പിറന്നാള്‍ ഗംഭീരമായി. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് കാപ്പാന് എന്ന ചിത്രത്തില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും സൂര്യയുടെ ജന്മദിനം തകര്‍ക്കുകയാണ് ഫാന്‍സ് ക്ലബ്ബുകാര്. ഫേസ്ബുക്കില്‍ വെറൈറ്റി ബെര്‍ത്ത് ഡേ കാര്‍ഡുകളും വീഡിയോസും തരംഗമായി കൊണ്ടിരിക്കുകയാണ്. സൂര്യയുടെ വലിയ ആരാധികയായ അനുശ്രീ, ഷെയിന്‍ നീഗം, അജു വര്‍ഗീസ് എന്നിങ്ങനെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

നടന് ശിവകുമാറിന്റെ മകനായി 1975 ജൂലൈ 23 നായിരുന്നു സൂര്യയുടെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം 1997 ലാണ് സൂര്യ സിനിമയില്‍ അഭിനയിക്കുന്നത്. നടന് വിജയിയ്ക്കൊപ്പം നേര്‍ക്ക് നേര് എന്ന ചിത്രത്തിലൂടെയാണ് സൂര്യ വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമ ഹിറ്റായതോടെ കൈനിറയെ അവസരങ്ങള്‍ സൂര്യയെ തേടി എത്തി. സിങ്കം എന്ന സിനിമയിലെ പോലീസ് ഓഫീസര്‍ സൂര്യയുടെ കരിയറിലെ ഹിറ്റുകളിലൊന്നായി. ഈ സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളിറക്കി സൂപ്പര്‍ ഹിറ്റാക്കിയിരുന്നു.

ഇരുപത് വര്‍ഷത്തിന് മുകളിലായി സിനിമയില്‍ സജീവമായി നില്ക്കുന്ന സൂര്യ ഇതിനകം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. റോമാന്റിക് ഹീറോ ആയിട്ടും ആക്ഷന്‍ നായകനായിട്ടും തിളങ്ങി നിന്ന സൂര്യയ്ക്കും ഒരു വിളിപ്പേര് കിട്ടി. സൂര്യയുടെ അഭിനയം വിലയിരുത്തിയാണ് നടിപ്പിന് നായകന് എന്ന് ആരാധകര്‍ വിളിക്കാന്‍ തുടങ്ങിയത്. ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ വന്‍ ജനപിന്തുണയുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സൂര്യ. കേരളത്തില്‍ സൂര്യയുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകളാണ് നിലവിലുള്ളത്.

നടി ജ്യോതിക സൂര്യയുടെ ജീവിത പങ്കാളിയായി വന്നതോടെ ജീവിതത്തിലെ പല നേട്ടങ്ങളും സൂര്യയ്ക്ക് ലഭിച്ചു. നടന് എന്നതിലുപരി നല്ലൊരു ഭര്‍ത്താവായും അച്ഛനായിട്ടുമെല്ലാം സൂര്യ തിളങ്ങി. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും നല്ല മാതൃക ദമ്പതിമാരായിട്ടാണ് സൂര്യയെയും ജ്യോതികയെയും ആരാധകര്‍ വാഴ്ത്തുന്നത്. പലപ്പോഴായി സൂര്യയിലെ ഭര്‍ത്താവിനെ കുറിച്ചുള്ള ജ്യോതികയുടെ തുറന്ന് പറച്ചില് ആരാധകരെ അതിശയിപ്പിക്കും വിധമായിരുന്നു. സൂര്യയുടെ പാത പിന്തുടര്ന്ന് സഹോദരന് കാര്‍ത്തിയും സിനിമയിലെത്തി.