»   » അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രിയെ കണ്ട സൂര്യയുടെ പ്രതികരണം അറിയാം, വിഡിയോ കാണാം

അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രിയെ കണ്ട സൂര്യയുടെ പ്രതികരണം അറിയാം, വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

പുതിയ സിനിമയായ എസ്3യുടെ പ്രമോഷനു വേണ്ടിയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ സൂര്യ കേരളത്തിലെത്തിയത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സിങ്കം സിരീസിലെ മൂന്നാം ഭാഗം ഡിസംബര്‍ 26 നാണ് പുറത്തിറങ്ങുന്നത്. തൃശ്ശൂരില്‍ ആരാധകര്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തതിന് ശേഷം കൊച്ചിയില്‍ എത്തിയ താരം തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുമുട്ടിയത്.

ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിമ്പിളാകാന്‍ കഴിയുമോ എന്ന് അത്ഭുതപ്പെട്ടുപോയി. സാധാരണ വിവിഐപികള്‍ പോവുന്നതുവരെ യാത്രക്കാരെ തടഞ്ഞുനിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ വിമാനത്തിലെ യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും സൂര്യ പറഞ്ഞു.

Surya Press Meet

ഒരു സ്‌കൂള്‍ ഹെഡ്മ്സ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്തുണ്ടായിരുന്നുവെന്നും ദുരൈസിങ്കം പറഞ്ഞു. കേരളത്തിലെ ആരാധക പിന്തുണയെക്കുറിച്ചും മലയാള സിനിമാ പ്രവേശനത്തെക്കുറിച്ചും ചടങ്ങില്‍ സൂര്യ സംസാരിച്ചു. സിങ്കം സംവിധായകന്‍ ഹരിയും സൂര്യയോടൊപ്പമുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം തലസ്ഥാനത്തെത്തിയ സൂര്യയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് അനന്തപുരിയില്‍ തടിച്ചുകൂടിയത്.

English summary
Actor Surya meets kerala chief minister Pinarayi Vijayan at kochin International Airport.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam