»   » സൂര്യയുടെ അവഗണന വേദനിപ്പിച്ചുവെന്ന് ഹന്‍സിക

സൂര്യയുടെ അവഗണന വേദനിപ്പിച്ചുവെന്ന് ഹന്‍സിക

Posted By:
Subscribe to Filmibeat Malayalam

ഏവരും തന്നെ ആരാധിയ്ക്കണമെന്നും അഭിനയം ഇഷ്ടപ്പെടണമെന്നും ഏതൊരു നടിയും ആഗ്രഹിയ്ക്കും. ഒപ്പം അഭിനയിക്കുന്ന നായക നടന്മാരുമായി നല്ല ബന്ധംസ്ഥാപിയ്ക്കണമെന്ന് ആഗ്രഹിക്കാത്ത നടിമാരുണ്ടാകില്ല. പല നടന്മാരും നടിമാരും തമ്മില്‍ ഷൂട്ടിങിന്റെ ഒഴിവുവേളകളില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുക പതിവാണ്. ഇതൊക്കെ ആഗ്രഹിക്കുന്ന താരമാണ് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള ഹന്‍സിക മൊത്‌വാനി.

തന്റെ ആരാധകവൃന്ദത്തിന്റെ കാര്യത്തില്‍ ഹന്‍സിക ഏറെ സന്തുഷ്ടയുമാണ്. പക്ഷേ തമിഴകത്തെ സൂപ്പര്‍താരം സൂര്യ ചെയ്ത ചെയ്ത്ത് മാത്രം ഹന്‍സികയ്ക്ക് സഹിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സൂര്യ തന്നെ വേദനിപ്പിച്ചുവെന്നകാര്യം ഹന്‍സിക തുറന്നു പറഞ്ഞു.

സിങ്കം 2ല്‍ സൂര്യയുടെ ഒരു നായികയായി അഭിനയിച്ചത് ഹന്‍സികയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് സൂര്യ തന്നെ പാടേ അവഗണിച്ചുകളഞ്ഞുവെന്നാണ് ഹന്‍സിക പരാതിപറഞ്ഞിരിക്കുന്നത്.

English summary
Actress Hansika Motwani says that Actor Surya had negleced her while the shoot of Singam 2
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam