Just In
- 8 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 8 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 9 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സൂര്യയുടെ പുതിയ ചിത്രത്തിന് പേരിട്ടു- അഞ്ചാന്
ഒരു ചിത്രത്തിന് പേരിടുന്നതാണ് സിനിമയെ സംബന്ധിച്ച ഏറ്റവും പ്രധാനകാര്യം. സിനിമയിലേക്കു ആളുകളെ ക്ഷണിക്കാനുള്ള ആദ്യത്തെ വാതിലാണ് അതിലൂടെ തുറക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയൊടുവില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രത്തിനും പേരു കണ്ടെത്തി. അഞ്ചാന്.
ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് സൂര്യയുടെ നായികയായെത്തുന്നത്. യുടിവി മോഷന്‍ പിക്ചേഴ്സും തിരുപ്പതി ബ്രേദേഴ്സും ചേര്‍ന്നാണ് അഞ്ചാന് നിര്‍മിക്കുന്നത്. യുവന് ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. എഡിറ്റിങ് അന്റണിയും.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡില്‍ പോലും പരീക്ഷണ ഘട്ടത്തില്‍ കഴിയുന്ന റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായെത്തുന്ന ചിത്രം കൂടെയാണ് അഞ്ചാന. ബൃന്ദ സാരഥിയും ലിങ്കുസ്വാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
സൂര്യയെയും സമാന്തയെയും കൂടാതെ വിദ്യുത് ജമാല്‍, മനോജ് വാജ്പേയ്, ദളിപ് താഹിര്‍, ബ്രഹ്മാനന്ദം, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ബോളിവുഡ് സുന്ദരി സോണാക്ഷിയുടെ ഒരു ഐറ്റം നമ്പറും ചിത്രത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്ങനെയായലും മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തും.