»   » ബോക്‌സോഫീസില്‍ തരംഗമായി ദൂരൈസിങ്കം, സംവിധായകന് സൂര്യയുടെ വക കിടിലന്‍ സമ്മാനം !

ബോക്‌സോഫീസില്‍ തരംഗമായി ദൂരൈസിങ്കം, സംവിധായകന് സൂര്യയുടെ വക കിടിലന്‍ സമ്മാനം !

Posted By: Nihara
Subscribe to Filmibeat Malayalam
ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദുരൈസിങ്കവും ടീമും തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് ഇടയ്ക്ക് മാറ്റിയിരുന്നു. ജെല്ലിക്കെട്ട് പ്രക്ഷോഭം നടക്കുന്നതിനിടയില്‍ ചിത്രത്തിന്റെ റിലീസ് വേണ്ടെന്ന് വച്ചു. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.

2010 ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ മൂന്നാം ഭാഗമാണ് സിങ്കം 3. ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യാനുള്ള പ്ലാന്‍ ഇല്ലായിരുന്നുവെന്ന് സംവിധായകന്‍ ഹരി നേരത്തെ വ്യക്തമാക്കിയിരുന്നു എന്നാല്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രണ്ടാം ഭാഗത്തിന് പുറമെ മൂന്നാം ഭാഗം ഇറക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ നാലാം ഭാഗത്തെക്കുറിച്ചും അനൗണ്‍സ് ചെയ്തു കഴിഞ്ഞു.

റോക്കേഴ്‌സിന്റെ വെല്ലുവിളിയെ കാറ്റില്‍പ്പറത്തി

തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന് തന്നെ ഭീഷണി ഉയര്‍ത്തി നിലനില്‍ക്കുന്ന തമിഴ് റോക്കേഴ്‌സ് സിങ്ം 3 ചോര്‍ത്തുമെന്നും ലൈവ് സ്ട്രീമിങ്ങ് നടത്തുമെന്ന് വെല്ലിവിളിച്ചിരുന്നു. ചിത്രം തിയേറ്ററുകളിലേക്കെത്തി രണ്ടാം ദിനം തന്നെ ചിത്രം ചോര്‍ത്തിയെന്ന് അവകാശ വാദവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ മലയാളി ഹാക്കേഴ്‌സ് ടീം തമിഴ് റോക്കേഴ്‌സിന് താഴിട്ടു.

നൂറു കോടി തികച്ചു

ചിത്രം 200 കോടി കടക്കുമെന്ന് നിര്‍മ്മാതാവ് പ്രവചിച്ചിരുന്നു. ആദ്യ പത്തു ദിനം പിന്നിടുമ്പോഴേക്കും തന്നെ നൂറു കോടി കളക്ഷന്‍ നേടിയ ചിത്രം 200 കോടി തികയ്ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

സംവിധായകന് നല്‍കിയ സമ്മാനം

സൂര്യയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായി സിങ്കം 3 മാറുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ വിജയം സംവിധായകനുമായി പങ്കുവെയ്ക്കാന്‍ സൂര്യ നല്‍കിയത് എസ് യുവിന്റെ ഫോര്‍ച്യൂണര്‍ കാര്‍. കഴിഞ്ഞ വര്‍ഷം അവസാനമിറങ്ങിയ മോഡലാണ് സമ്മാനമായി നല്‍കിയത്.

സിങ്കം 4 ന് മുന്‍പ് മറ്റൊരു ചിത്രം

സിങ്കത്തിന്റെ നാലാം ഭാഗത്തിലേക്ക് കടക്കുന്നതിനു മുന്‍പ് മറ്റൊരു ചിത്രവുമായി ഇരുവരും എത്തുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിക്രവുമായി ഒരുമിക്കുന്ന സാമി 2 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരി.

English summary
After the success of Hari’s sequel movie with Surya “S3”, Surya had met director Hari and presented him a surprise gift Toyota Company’s new model Fortuner car, and the photo in which Surya and Hari standing before that car was spreading Viral on the social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam