»   » കീര്‍ത്തി പറഞ്ഞത് സത്യമാണോയെന്ന് അറിയില്ലെന്ന് സൂര്യ, താരപുത്രി പറഞ്ഞതെന്തായിരുന്നു?

കീര്‍ത്തി പറഞ്ഞത് സത്യമാണോയെന്ന് അറിയില്ലെന്ന് സൂര്യ, താരപുത്രി പറഞ്ഞതെന്തായിരുന്നു?

Posted By:
Subscribe to Filmibeat Malayalam

പുതിയ സിനിമയായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സൂര്യ കൊച്ചിയിലെത്തിയത്. ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. തമിഴകത്തിന് മാത്രമല്ല മലയാളത്തിന് കൂടി പ്രിയപ്പെട്ട താരമാണ് സൂര്യ. താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷനിടയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മലയാള ഡയലോഗുകള്‍ പറഞ്ഞ് സൂര്യ സദസ്സിനെ കൈയ്യിലെടുത്തിരുന്നു. മുന്‍പ് സിങ്കം 3 യുടെ പ്രമോഷന് വേണ്ടിയും താരം കേരളത്തിലെത്തിയിരുന്നു.

സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് നായികയായ കീര്‍ത്തി സുരേഷിനെക്കുറിച്ച് താരത്തോട് ചോദിച്ചത്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയ വിഘ്‌നേഷ് ശിവനോട് കീര്‍ത്തി നന്ദി പറഞ്ഞിരുന്നു.

കീര്‍ത്തിയുടെ തുടക്കം

സാധാരണയായി നായികമാര്‍ സെറ്റിലെത്തിയാല്‍ ഹായ്, ഹലോയെന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ കീര്‍ത്തി സുരേഷ് അതില്‍ നിന്നും വ്യത്യസ്തമായി ഷേക്ക് ഹാന്‍ഡ് നല്‍കിയാണ് തുടങ്ങിയതെന്ന് സൂര്യ പറയുന്നു.

അനുഭവത്തെക്കുറിച്ച്

നാല് വര്‍ഷത്തിനുള്ളില്‍ 12 ചിത്രങ്ങളുടെ ഭാഗമായെന്ന് പറയുമ്പോള്‍ തന്നെ അറിയില്ലേ അവരുടെ എക്‌സ്പീരിയന്‍സിനെക്കുറിച്ച്. പിന്നെ വേറൊരു കാര്യം കൂടി കീര്‍ത്തിയോട് ചോദിക്കണമെന്നും സൂര്യ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് താരം ഇങ്ങനെ പറഞ്ഞത്.

കീര്‍ത്തിയുടെ വെല്ലുവിളി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യയുടെ ഗജിനി പുറത്തിറങ്ങിയപ്പോള്‍ താന്‍ അന്നൊരു വെല്ലുവിളി നടത്തിയിരുന്നുവെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. അമ്മയുടെ നായകനായി അഭിനയിച്ച ശിവകുമാറിന്റെ മകനോടൊപ്പം താന്‍ അഭിനയിക്കുമെന്നായിരുന്നു അന്ന് കീര്‍ത്തി പറഞ്ഞത്.

നിങ്ങള്‍ ചോദിക്കൂ

കീര്‍ത്തിയുടെ വെല്ലുവിളിയെക്കുറിച്ച് സൂര്യയോട് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം സത്യമാണോയെന്നറിയില്ല, നിങ്ങള്‍ ചോദിക്കണമെന്ന് പറഞ്ഞത്. താനെ സേര്‍ന്ത കൂട്ടത്തിന്‍റെ പ്രമോഷണല്‍ പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

English summary
Surya talking about TSK experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam